Activate your premium subscription today
ഉപകാരപ്രദങ്ങളായ നിരവധി സവിശേഷതകള്‍ പുതിയ അപ്ഡേറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഒരു മിനി പ്ലേയർ, സെറ്റിങ്സ് മെനു എന്നിവയ്ക്കൊപ്പം പ്ലേബാക് വേഗ നിയന്ത്രണങ്ങളിലും മാറ്റം കൊണ്ടുവന്നിരിക്കുന്നു. പ്രീസെറ്റ് സ്പീഡുകൾക്കു പകരം ഒരു സ്ലൈഡറിൽ. 5 ഇന്‍ക്രിമെന്റുകളിൽ വേഗം നിയന്ത്രിക്കാൻ അനുവദിക്കുന്നു.
അബുദാബി∙ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബ് താരം ജയിംസ് ഡൊണാൾഡ്സൺ ദുബായിലെ ബുർജ് ഖലീഫ കീഴടക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ മിസ്റ്റർ ബീസ്റ്റ് കയറിയ വിഡിയോ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. “ഞാൻ അത് ചെയ്തു! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ
ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് അധിക വരുമാനം നേടാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചു. പണം നേടാന്‍ ഇപ്പോള്‍ നിലവിലുള്ള അവസരങ്ങള്‍ക്ക് പുറമെയാണ് ഇത്. നിലവില്‍ യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പരസ്യങ്ങളില്‍ നിന്നു തന്നെയാണ്. അതിനു പുറമെ, യൂട്യൂബ് പ്രീമിയം, ബ്രാന്‍ഡ് കണക്ട്,
സമൂഹ മാധ്യമത്തിലെ താരപ്രഭയിൽ മറഞ്ഞിരുന്ന ഒരു വലിയ തട്ടിപ്പിന്റെ കഥയാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്. ആരാധകരെ വലയിൽ വീഴ്ത്തി 47 മില്യൻ പൗണ്ട് തട്ടിയെടുത്ത് രണ്ട് വർഷം ഒളിവിൽ കഴിഞ്ഞ യുട്യൂബ് താരമായിരുന്ന നഥമോണ്‍ കോംഗ്ചാക്ക് (32) പൊലീസ് പിടിയിലായി. ഇന്തൊനീഷ്യയിലെ ദ്വീപിലായിരുന്നു ഇവർ ഒളിവിൽ
പാറശാല∙ ‘വിടപറയുകയാണെൻ ജന്മം, ചുടുകണ്ണീർ കടലലയിൽ..’ പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് യുട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയിലെ പാട്ടാണിത്. മരിക്കാൻ തയാറെടുക്കുകയാണെന്ന് സൂചനയുള്ള വരികൾ. ഗാനത്തിനുതാഴെ ഇരുവരുടെയും സുഹൃത്തുക്കളുടെ വേദന
തിരുവനന്തപുരം∙ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും വ്ലോഗർമാരാണ്.
ചെന്നൈ ∙ നവജാതശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ തന്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ ഇർഫാൻ മാപ്പ് പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും സംസ്ഥാനത്തെ മെഡിക്കൽ നിയമങ്ങളെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിനു നൽകിയ
ചെന്നൈ ∙ നവജാത ശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ ഇർഫാനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ. സംഭവത്തിൽ ഇർഫാൻ മാപ്പ് പറഞ്ഞാലും ആരോഗ്യ വകുപ്പ് ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിക്കു നോട്ടിസ് അയച്ച ആരോഗ്യവകുപ്പ്, ഇർഫാനെതിരെ പൊലീസിൽ പരാതി നൽകി.
വിരൽത്തുമ്പിന്റെ നിയന്ത്രണത്തിൽ ഒട്ടേറെ വിഡിയോകൾ മിന്നി മായുന്ന ഇക്കാലത്ത് യുട്യൂബിൽ താരമായി നിൽക്കുക അത്ര എളുപ്പമല്ല. പക്ഷേ, വ്യത്യസ്തമായ വിഡിയോകളിലൂടെ യുട്യൂബിൽ ഏറ്റവും ജനകീയമായി മാറിയ ഒരു അക്കൗണ്ടുണ്ട് – ‘മിസ്റ്റർ ബീസ്റ്റ്’. അതെ, ലോകത്ത് ഏറ്റവുമധികം പേർ പിന്തുടരുന്ന യുട്യൂബ് അക്കൗണ്ട്. 31.7 കോടിയിലേറെ പേരാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്. അതായത്, മിസ്റ്റർ ബീസ്റ്റ് എന്ന യുട്യൂബ് അക്കൗണ്ട് ഒരു രാജ്യവും അതിന്റെ സബ്സ്ക്രൈബർമാർ അവിടുത്തെ ജനങ്ങളുമാണെങ്കിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രാജ്യമാകും അത്. ഇന്തൊനീഷ്യ, റഷ്യ, ജപ്പാൻ, ബ്രസീൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളേക്കാൾ ജനസംഖ്യയുള്ള രാജ്യം! യുട്യൂബിൽ നിന്ന് പ്രതിവർഷം 70 കോടിയിലേറെ ഡോളർ സമ്പാദിക്കുന്നതായാണ് മിസ്റ്റർ ബീസ്റ്റിന്റെ അവകാശവാദം. ഇന്ത്യൻ രൂപയിൽ 6000 കോടിയോളം വരും. യുഎസിലെ കാൻസസിൽനിന്നുള്ള ജയിംസ് ഡൊണാൾഡ്സൻ എന്ന യുവാവാണ് ഈ യുട്യൂബ് അക്കൗണ്ടിനു പിന്നിൽ പ്രവർത്തിക്കുന്നത്. പലർക്കും ലക്ഷക്കണക്കിനു രൂപ വാരിവിതറിക്കൊടുത്ത് അതിന്റെ വിഡിയോ എടുത്തും പ്രശസ്തനായിട്ടുണ്ട് ബീസ്റ്റ്. പക്ഷേ, അടുത്തിടെ ഈ ഇരുപത്തിയാറുകാരൻ വാർത്തകളിൽ നിറഞ്ഞത് മറ്റൊരു കാരണം കൊണ്ടാണ്.
കൊച്ചി∙ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് കൊച്ചി സൈബർ സിറ്റി പൊലീസ്. നടൻ ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസ്.
Results 1-10 of 222