ADVERTISEMENT

അത്യപൂർവമായി സംഭവിക്കുന്ന വ്യാഴം-ശനി ഗ്രഹസംഗമത്തെക്കുറിച്ച് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം. ഇതൊരു മഹത്തായ കൗതുകക്കാഴ്ചയാണെന്നു ശാസ്ത്രലോകം നമ്മെ ഓർമപ്പെടുത്തുന്നു. 

ശാസ്ത്രലോകത്തിന് ഇതൊരു കൗതുകക്കാഴ്ച മാത്രം. എന്നാൽ വ്യാഴം-ശനി സമാഗമത്തെക്കുറിച്ച് ജ്യോതിഷം മാസങ്ങളായി ലോകത്തിനു മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കുകയാണ്. 

വ്യാഴത്തിന്റെ അതിചാരവും നീചരാശിസ്ഥിതിയും ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സമ്പർക്കവുമാണ് കഴിഞ്ഞ കുറെ മാസങ്ങളായി ലോകത്തു മഹാമാരിയടക്കമുള്ള ദുരിതങ്ങൾക്കു കാരണമെന്നു ജ്യോതിഷരംഗത്തുള്ള ഒട്ടേറെ പേർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ജ്യോതിഷപ്രവചനങ്ങൾക്ക് ആധുനികശാസ്ത്രത്തിന്റെ മാനദണ്ഡം അനുസരിച്ച് പ്രസക്തി ഇല്ലായിരിക്കാം. പക്ഷേ, വ്യാഴത്തിന്റെ അതിചാരവും നീചരാശിസ്ഥിതിയും ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സാമീപ്യവും ലോകത്തു ദുരിതം ഉണ്ടാക്കുന്നതാണെന്ന് നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ജ്യോതിഷ ഗ്രന്ഥങ്ങളിൽ എഴുതിവച്ചിട്ടുള്ളതാണ്. ഇതെല്ലാം ഒത്തുവരുന്ന ഇക്കാലത്ത് നേരത്തേ എഴുതിവച്ചിരുന്ന ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നു എന്നിടത്താണ് ഇതെല്ലാം വെറും കൗതുകക്കാഴ്ചകൾ അല്ലെന്നു മനസ്സിലാകുന്നത്. 

ശനിയും ചൊവ്വയും വ്യാഴവും ഒരു രാശിയിൽ ഒത്തുചേർന്ന വസുന്ധരായോഗ സാഹചര്യം മാറി. എന്നാൽ ശനിയും വ്യാഴവും ഏറ്റവും അടുത്തടുത്തായി കാണപ്പെടുന്ന സമാഗമമാണ് 2020 ഡിസംബർ 21നു വൈകുന്നേരം ഉണ്ടാകുന്നത്. 

നിരയന ഗണിതരീതി അനുസരിച്ച് ഡിസംബർ 22ന് സൂര്യോദയത്തോട് അടുപ്പിച്ചാണ് വ്യാഴവും ശനിയും തുല്യ ഡിഗ്രിയിൽ വരുന്നത്. 

'ഏകസ്മിൻ വത്സരേ ജീവേ

രാശിത്രയമുപാഗതേ...' എന്നു തുടങ്ങുന്ന ശ്ലോകത്തിൽ വ്യാഴത്തിന്റെ അതിചാരത്തെക്കുറിച്ചു പറയുന്നു. ഒരു വർഷത്തിനിടയിൽ വ്യാഴം മൂന്നു രാശികളിലായി സഞ്ചരിക്കുന്നതിനെയാണ് അതിചാരം എന്നു പറയുന്നത്. ഈയിടെ കുറഞ്ഞ കാലം കൊണ്ടാണ് വൃശ്ചികം, ധനു, മകരം, കുംഭം എന്നീ നാലു രാശികളിൽ വക്രഗതിയിലും ശീഘ്രഗതിയിലുമായി വ്യാഴം സഞ്ചരിക്കുന്നത്. ഇത് അപൂർവമാണ്. ഇത്തരം സാഹചര്യങ്ങളെക്കുറിച്ചു പണ്ടു തന്നെ കുറിച്ചുവച്ച കാര്യങ്ങൾ ലോകത്തിന് അനുഭവത്തിൽ വരുന്നുണ്ടെങ്കിൽ ഇതെല്ലാം വെറും കൗതുകക്കാഴ്ചകളല്ലെന്നു വ്യക്തം.

English Summary : Effects Of Jupiter Saturn Conjunction 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com