ADVERTISEMENT

ജീവിതത്തിൽ ഗ്രഹപ്പിഴകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അപ്രതീക്ഷിത ആപത്തുകൾ ‍, മനോവിഷമം, അലച്ചിൽ, കാര്യതടസ്സം എന്നി‍വ ഗ്രഹപ്പിഴക്കാലത്ത്‌ ഒപ്പമുണ്ടാകും. ഏതു ഗ്രഹത്തിന്‍റെ മാറ്റം കൊണ്ടാണ് ദോഷങ്ങള്‍ ഉണ്ടാവുന്നത് എന്നു മനസ്സിലാക്കി ആ ഗ്രഹത്തെ പ്രീതിപ്പെടുത്താനുള്ള പ്രാർഥനകളും മന്ത്രോച്ചാരണങ്ങളും പൂജകളും ചെയ്യുന്നത് ദോഷകാഠിന്യം കുറയ്ക്കും.

 

നവഗ്രഹങ്ങളുടെ സ്വാധീനവലയത്തിലാണ് മനുഷ്യജീവിതം മുന്നോട്ടു നീങ്ങുന്നത് . നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഗ്രഹം ഗോചരവശാല്‍ അനിഷ്ട സ്ഥാനത്ത് വരുന്നതിനാണ് ഗ്രഹപ്പിഴ എന്നുപറയുന്നത്. 

 

 

ഏറ്റവും ലളിതമായ ദോഷപരിഹാരമാണു നവഗ്രഹങ്ങൾക്കു പ്രാധാന്യമുള്ള പുഷ്പങ്ങൾ  നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നത്. നിത്യവും നവഗ്രഹ സ്തോത്രം ജപിക്കുന്നതും സത്‌ഫലം നൽകും. 

 

 

സൂര്യൻ – കൂവളത്തില , ചുവന്നതാമര

ചന്ദ്രൻ – വെള്ളത്താമര, വെളുത്തപുഷ്പങ്ങൾ

ചൊവ്വ – തെച്ചിപ്പൂവ് , കടും ചുവപ്പുള്ള പൂക്കൾ

ബുധൻ – തുളസി, കൃഷ്ണതുളസി, രാമതുളസി

വ്യാഴം – ചെമ്പകപ്പൂവ്, മഞ്ഞപുഷ്പങ്ങൾ

ശുക്രൻ – മുല്ലപ്പൂവ്, വെളുത്ത സുഗന്ധപുഷ്പങ്ങൾ

ശനി – ശംഖുപുഷ്പം, നീലപുഷ്പങ്ങൾ

രാഹു– നാഗദന്തിപൂവ്

കേതു – എരിക്കിൻപൂവ്, പലവർണപുഷ്പങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com