ADVERTISEMENT

ഇന്ന് സവിശേഷമായ സങ്കടഹര ചതുർഥി ദിനം. സങ്കടഹര ചതുർഥി ചൊവ്വാഴ്ച വരുന്നതിനാൽ അംഗാര സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഈ ദിനത്തിൽ ഗണേശപ്രീതികരമായ നാമങ്ങൾ ജപിക്കുന്നതിലൂടെ സർവ ദുരിതങ്ങളും അകന്നു ജീവിതത്തിൽ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം. 

ശ്രീ ശങ്കരാചാര്യ വിരചിതമെന്നു കരുതപ്പെടുന്ന ഗണേശ പഞ്ചരത്നസ്തോത്രം സങ്കടഹര ചതുർഥി ദിനത്തിൽ ജപിക്കുന്നത് ശ്രേയസ്കരമാണ് .

ഗണേശ പഞ്ചരത്നസ്തോത്രം-

ജയഗണേശ ജയഗണേശ ജയഗണേശ പാഹിമാം

ജയഗണേശ ജയഗണേശ ജയഗണേശ രക്ഷമാം

 

മുദാകരാത്തമോദകം സദാവിമുക്തിസാധകം

കലാധരാവതംസകം വിലാസിലോകരക്ഷകം

അനായകൈക നായകം വിനാശിതേഭദൈത്യകം

നതാശുഭാശുനാശകം നമാമി തം വിനായകം


നതേതരാതി ഭീകരം നവോദിതാർക ഭാസ്വരം

നമത്സുരാനി നിർജരം നതാധികാപദുദ്ധരം

സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം

മഹേശ്വരം സമാശ്രയെ പരാത്പരം നിരന്തരം


സമസ്തലോക ശങ്കരം നിരസ്ത ദൈത്യ കുഞ്ജരം

ദരേദരോദരംവരംവരേഭവക്ത്രമക്ഷരം

കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം

മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം


അകിംചനാർതിമാർജനം ചിരന്തനോക്തിഭാജനം

പുരാരിപൂർവനന്ദനം സുരാരിഗർവചർവണം

പ്രപഞ്ചനാശഭീഷണം ധനന്ജയാദിഭൂഷണം

കപോലദാനവാരണം ഭജേപുരാണവാരണം


നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം

അചിന്ത്യരൂപമന്തഹീനമന്തരായകൃന്ത്നം

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം

തമേകദന്തമേവതം വിചിന്തയാമിസന്തതം


മഹാഗണേശപഞ്ചരത്ന മാധരേണയോൻവഹം

പ്രജൽപതിപ്രഭാതകേ ഹൃദിസ്മരണ് ഗണേശ്വരം

അരോഗതാംമദോഷതാം സുസാഹിതീം സുപുത്രതാം

സമാഹിതായുരഷ്ടഭൂതിമഭ്യുപൈതിസോചിരാത്

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

Content Summary : Ganesha Pancharatna Stothram in Sankatahara Chaturthi Day

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com