ഗുരുവായൂർ ഏകാദശി ഇന്ന്; യോഗനിദ്രയ്ക്കു ശേഷം ഭഗവാൻ ഉണരുന്ന ഉത്ഥാന ഏകാദശി

Mail This Article
ഐശ്വര്യവും അഭിവൃദ്ധിയും പകരുന്ന ഗുരുവായൂർ ഏകാദശി ഇന്ന് (2023 നവംബർ 23 വ്യാഴം). വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശി ദിവസമാണ് ഗുരുവായൂർ ഏകാദശി ആചരിക്കുന്നത്. ദശമിബന്ധമില്ലാത്ത ഏകാദശി ദിവസമാണ് വ്രതാനുഷ്ഠാനത്തിനു സ്വീകരിക്കുന്നത്. ഇക്കൊല്ലത്തെ ഗുരുവായൂർ ഏകാദശി വൃശ്ചികമാസത്തിലെ മുപ്പെട്ടുവ്യാഴാഴ്ച (ആദ്യത്തെ വ്യാഴാഴ്ച) വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
ചാന്ദ്രപക്ഷ രീതിയിലുള്ള കാർത്തിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശി ആയതിനാൽ ഉത്ഥാന ഏകാദശി കൂടിയാണിത്. നാലുമാസത്തെ യോഗനിദ്രയ്ക്കു ശേഷം ഭഗവാൻ മഹാവിഷ്ണു ഉണരുന്ന ദിവസം എന്നതാണ് ഉത്ഥാന ഏകാദശിയുടെ പ്രത്യേകത. ഗുരുവായൂർ ഏകാദശിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കം.