സമ്പൂർണ വിഷുഫലം 2019, ചോതി നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണകൾ ഒഴിവാക്കണം. പ്രവർത്തനമേഖലകളില്‍ നിന്നും സാമ്പത്തിക വരുമാനം വർധിക്കുമെങ്കിലും അവിചാരിത ചെലവുകൾ വർധിക്കുന്നതിനാൽ നീക്കിയിരുപ്പു കുറയും. വാഹനാപകടമുണ്ടാകുമെങ്കിലും അപമൃത്യുവിൽനിന്നും രക്ഷപ്പെടും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാൻ അവസരമുണ്ടാകും.
ഔദ്യോഗികമായി മാനസിക സംഘർഷം വർദ്ധിക്കും. ഗർഭിണികൾക്ക് പൂർണവിശ്രമവും ഗർഭപരിരക്ഷയും വേണ്ടിവരും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ സമയബന്ധിതമായി ചെയ്യുവാനുള്ള പദ്ധതികൾ ലക്ഷ്യപ്രാപ്തി നേടും. ആജ്ഞാനുവർത്തികളുടെ നിർദേശങ്ങൾ യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാലും ദീർഘവീക്ഷണത്തോടുകൂടിയതുമാകയാൽ സർവാത്മനാ സ്വീകരിക്കും. സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങൾക്ക് നിയന്ത്രണം വേണ്ടിവരും.
ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനും കുടുംബബന്ധങ്ങൾക്ക് അതൃപ്തിയുണ്ടാകുവാനുമിടയുണ്ട്. പകർച്ചവ്യാധി പിടിപെടുവാനിടയുണ്ട്. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശ ഉദ്യോഗം ലഭിക്കുമെങ്കിലും സാമ്പത്തികനേട്ടം കുറയും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വിദഗ്ധനിർദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.
സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, രോഹിണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂയം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഉത്രം നക്ഷത്രം : കാണിപ്പയ്യൂർ