ADVERTISEMENT

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

ഈയാഴ്ച  മേടക്കൂറുകാർക്ക് സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ചെലവു കൂടും. എങ്കിലും സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി വലിയ മനഃപ്രയാസം  അനുഭവിക്കേണ്ടിവരില്ല.  പുതിയ വരുമാനസാധ്യതകൾ കണ്ടെത്തുകയും ചെയ്യും. കടബാധ്യതകളിൽ ചിലതൊക്കെ വീട്ടാൻ കഴിയും. കിട്ടാനുള്ള പണം കുറച്ചൊക്കെ തിരിച്ചുകിട്ടും.  മനസ്സിന്റെ സമാധാനം നിലനിർത്താൻ കഴിയും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഈയാഴ്ച  ഇടവക്കൂറുകാർക്ക് പൊതുവേ സാമ്പത്തികമായി ഗുണ ഫലങ്ങളാണ് അനുഭവപ്പെടുക . ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കും.  ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ വിചാരിക്കാത്ത ചെലവുകൾ ഉണ്ടാകാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ ചെലവു നിയന്ത്രിച്ചു മുന്നോട്ടു പോകാൻ കഴിയും.


മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

ഈയാഴ്ച  മിഥുനക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.  അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധ വേണം.  പ്രതിസന്ധികളിലൊന്നും പെടില്ല.  സഹായികളിൽ നിന്നു സാമ്പത്തികാര്യങ്ങളിലുള്ള സഹകരണം ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യും.  മനസ്സിന്റെ സന്തോഷം നിലനിർത്താൻ കഴിയും.
 

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

ഈയാഴ്ച  കർക്കടകക്കൂറുകാർക്കു ചെലവു കൂടും. അൽപം ശ്രദ്ധിച്ചാൽ സാമ്പത്തികകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ കടന്നുപോകും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്തും. കടബാധ്യതകളിൽ കുറച്ചൊക്കെ തീർക്കാൻ സാധിക്കും. യാത്രയ്ക്കായും പണം ചെലവാക്കേണ്ടിവരും.
 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

ഈയാഴ്ച  ചിങ്ങക്കൂറുകാർക്ക്  സാമ്പത്തികകാര്യങ്ങളിൽ പൊതുവേ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.  വിചാരിക്കാത്ത ഭാഗങ്ങളിൽ നിന്നും വരുമാനമുണ്ടാകും. നിക്ഷേപകാര്യങ്ങളിൽ മന്ദത തുടരും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങളെല്ലാം പ്രശ്നങ്ങളില്ലാതെ നടത്തിയെടുക്കാൻ കഴിയും.



കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

ഈയാഴ്ച  കന്നിക്കൂറുകാർക്ക് സാമ്പത്തികമായി തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചെലവു കൂടുമെങ്കിലും പ്രതിസന്ധിയിൽ പെടില്ല. വരുമാനവർധനയിലൂടെ സാമ്പത്തികബാധ്യതകളിൽ നിന്നു മോചനം ലഭിക്കും. തിരിച്ചുകിട്ടാനുള്ള പണം കിട്ടും. സർക്കാരിൽ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ അൽപം വൈകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും.

 
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

തുലാക്കൂറുകാർക്ക് ഈയാഴ്ച ധനഭാവശുദ്ധിയുള്ളതിനാൽ സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരില്ല.  അനാവശ്യകാര്യങ്ങളിൽ വിചാരിക്കാത്ത ചെലവുകൾ അനുഭവപ്പെടും. അതുകൊണ്ട് പണം ചെലവഴിക്കുന്ന കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം. ധനാധിപനു ശുഭബന്ധം ഉള്ളതിനാൽ നേരത്തേയുള്ള നിക്ഷേപങ്ങളിൽ നിന്നു വരുമാനം കിട്ടാനിടയുണ്ട്.
 

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

ഈയാഴ്ച വൃശ്ചികക്കൂറുകാർക്കു
 സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. എങ്കിലും വിചാരിക്കാത്ത ചെലവുകൾ വന്നുപെടാനിടയുണ്ട്. വലിയ സാമ്പത്തികപ്രശ്നങ്ങൾ ഇല്ലാതെ കടന്നുപോകും. ധനാധിപൻ അനുകൂലത്തിലായതിനാൽ പുതിയ വരുമാനസാധ്യത കണ്ടെത്തുകയും ചെയ്യും. ദൈവാനുഗ്രഹമുള്ളതിനാൽ മനസ്സിനു സ്വസ്ഥത അനുഭവപ്പെടും.
 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

ഈയാഴ്ച  ധനുക്കൂറുകാർക്ക് കാര്യങ്ങൾ കുറെയേറെ അനുകൂലമാകും. വരുമാനവർധന അനുഭവപ്പെടും. സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധി കൂടാതെ കഴിഞ്ഞുകൂടും. ആഴ്ചയുടെ ആദ്യപകുതിയിൽ വരുമാനത്തിൽ വർധന അനുഭവപ്പെടും.  

 
മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

ഈയാഴ്ച  മകരക്കൂറുകാർക്ക്  സാമ്പത്തിക കാര്യങ്ങളിൽ പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.  സാമ്പത്തിക പ്രതിസന്ധികളിൽ നിന്നു കുറേശ്ശെയായി കരകയറാൻ കഴിയും.  ചില ദിവസങ്ങളിൽ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കാനുമിടയുണ്ട്. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.
 

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

ഈയാഴ്ച  കുംഭക്കൂറുകാർക്ക്  സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വിചാരിക്കാത്ത ചില കാര്യങ്ങൾക്കായി പണം ചെലവാകും.  കിട്ടാനുള്ള പണം തിരിച്ചുകിട്ടാൻ വൈകുകയും ചെയ്യും. ധനഭാവത്തിൽ ശുഭബന്ധം ഉള്ളതിനാൽ സാമ്പത്തികപ്രതിസന്ധിയിൽ പെടുകയൊന്നുമില്ല. ഇടപാടുകളിൽ നിന്നു പ്രതീക്ഷിച്ച ലാഭം ലഭിക്കും.
 

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഈയാഴ്ച സാമ്പത്തികകാര്യങ്ങളിൽ  വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധിയിലൊന്നും പെടില്ല. കിട്ടാനുള്ള പണം കിട്ടാനിടയുണ്ട്. സാമ്പത്തികകാര്യങ്ങളിൽ ഉണർവ് ഉണ്ടാക്കാൻ കഴിയും. വീട്ടിൽ സമാധാനം നിലനിർത്താൻ കഴിയും.

English Summary: Weekly Finance Prediction by Raveendran Kalarikkal / 2021 April 04 to 10

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com