1197 മലയാള പുതുവർഷഫലം കർക്കടകക്കൂറുകാർക്ക് എങ്ങനെ?

Mail This Article
വർഷാരംഭത്തിൽ അനുഭവപ്പെടുന്ന പ്രയാസങ്ങൾ ചിങ്ങം 29 നോടു കൂടി മാറിക്കിട്ടും. എന്നാൽ ഈ വർഷം ചിങ്ങം 01 മുതൽ മേടം 15 വരെയും അതിനു ശേഷം മിഥുനം 28 മുതൽ കർക്കടകം 31 വരെയും കണ്ടകശനി ദോഷക്കാലം ആണ്. ശനിപ്രീതികരങ്ങളായ ശനിയാഴ്ച വ്രതം മുതലായവ ചെയ്യണം. തന്മൂലം വിദേശയാത്രാ തടസ്സം, ജീവിത പങ്കാളിക്കോ അവരുടെ വീട്ടിലോ പ്രശ്‌നം, കൂടാതെ പ്രായം അനുസരിച്ച് ബാലാരിഷ്ടം, വിദ്യാഭ്യാസ ഭംഗം, തൊഴിലിന് അലച്ചിൽ, കൃഷി, കച്ചവടം തുടങ്ങിയ രംഗങ്ങളിലായാലും നാശ -നഷ്‌ടം, സ്വദേശത്തായാലും വിദേശത്തായാലും ജോലിയിൽ പ്രശ്‍നങ്ങൾ, സാമ്പത്തിക ക്ലേശം, കേസ്, വഴക്കുകൾ, മർദനം, പീഡനം, ബന്ധനം മുതലായ ശിക്ഷണ നടപടികൾ എന്നീ ദോഷഫലങ്ങൾ കുറയ്ക്കാം.
ഗൃഹം, വാഹനം മുതലായവയിൽ ധനചെലവ്, യന്ത്രങ്ങളിൽ നിന്നോ വാഹനാദികളിൽ നിന്നോ, അഗ്നി, ജലം, വൈദ്യുതി തുടങ്ങിയവയിൽ നിന്നോ അപകട സന്ധി, രോഗപീഡ തനിക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി ആശുപത്രിവാസം, മൃത്യുക്ലേശാദി ദുഃഖങ്ങൾ തുടങ്ങിയ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും.
ചിങ്ങം 29 മുതൽ വൃശ്ചികം 5 വരെയും (7 ൽ വ്യാഴം) അതിനു ശേഷം മീനം 30 മുതൽ വർഷാവസാനം കർക്കടകം 31 വരെയും (9 ൽ വ്യാഴം) പ്രായം അനുസരിച്ച് ഗുരുജനപ്രീതി, വിദ്യാഭ്യാസ പുരോഗതി, കലാകായികരംഗങ്ങളിൽ താൽപര്യം, പുരസ്‌കാര ലബ്‌ധി, പരീക്ഷാവിജയം, ജോലി ലാഭം (സ്വദേശത്തോ വിദേശത്തോ) ധനവരുമാനം യുവതീ യുവാക്കൾക്ക് വിവാഹസിദ്ധി, മറ്റുള്ളവർക്ക് വേണ്ടപ്പെട്ടവരുടെ വിവാഹം നടത്തിക്കൊടുത്തോ, വിവാഹത്തിൽ പങ്കെടുത്തോ സന്തോഷം, നവദമ്പതികൾക്ക് സന്താന ലാഭം, മറ്റുള്ളവർക്ക് പ്രായം അനുസരിച്ച് സന്താനങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ അവസരം, വിദഗ്‌ധ ചികിത്സാ സൗകര്യം, ആത്മീയ കാര്യങ്ങളിൽ ഇടപെടാൻ അവസരം എന്നിവയും ഫലങ്ങളാണ്.
English Summary : 1197 Malayalam New Year Prediction for Karkidakakooru