ചൈനീസ് പുതുവർഷം നിങ്ങൾക്കെങ്ങനെ? സമ്പൂർണ രാശി ഫലം

Mail This Article
ചൈനീസ് കലണ്ടർ അനുസരിച്ച് ഇത് കടുവയുടെ വർഷമാണ് . ജനുവരി 21 നും ഫെബ്രുവരി 20 നും ഇടയിൽ വരുന്ന അമാവാസിയിലാണ് ചൈനീസ് പുതുവർഷ ആദ്യ ദിനം തുടങ്ങുന്നത്. ഈ വർഷം അത് ഫെബ്രുവരി ഒന്നിനാണ്. പുതുവർഷ ആരംഭ ദിനത്തിൽ തൂത്തുവാരാനോ തുണി കഴുകാനോ പാടില്ലെന്നാണ് ചൈനീസ് ജനതയുടെ വിശ്വാസം. അത് കടന്നുവരുന്ന ഐശ്വര്യത്തെ കഴുകികളയുകയാണത്രേ.
എലി, കാള, കടുവ, പൂച്ച, ഡ്രാഗണ്‍, പാമ്പ്, കുതിര, ആട്, കുരങ്ങന്‍, പൂവന്‍കോഴി, നായ, പന്നി എന്നിങ്ങനെയാണ് 12 ചൈനീസ് രാശിചക്രത്തിന്റെ ക്രമം. അതോടൊപ്പം അഞ്ച് ലവണങ്ങളും (5 elements) കണക്കാക്കുന്നു. അതിനാൽ ഇത് ജലത്തിന്റെ കൂടി വർഷമാണ്. 12 വർഷങ്ങൾ കൂടുമ്പോൾ ഇത് ആവർത്തിക്കുന്നു.
ഈ വർഷം മാറ്റങ്ങളുടെ വർഷമാണ്. എങ്കിലും പൂർണമായി സമാധാനമുള്ള വർഷം ആയിരിക്കില്ല. രാഷ്ട്രീയമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.
2022-ലെ രാശിചക്ര പ്രവചനങ്ങള്‍ ഒറ്റനോട്ടത്തിൽ ഇങ്ങനെ :
എലി (ജനന വര്‍ഷം- 2020, 2008, 1996, 1984, 1972, 1960, 1948, 1936, 1924)
ഈ രാശിയിൽ ജനിച്ചവർക്ക് ഈ വർഷം പൊതുവേ ഗുണകരമാണ്. പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള യോഗമുണ്ട്. ബിസിനസുകൾ ആരംഭിക്കും. ചിലർ ജോലി മാറും. കൂടുതൽ ശക്തരുമായി സഹകരണ കരാറുകൾ ഒപ്പിടും.
കാള (2021, 2009, 1997, 1985, 1973, 1961, 1949, 1937, 1925)
ശക്തമായ മത്സരം പ്രവർത്തന രംഗത്ത് നേരിടേണ്ടിവരും. പൊതുവേ സമാധാനം കുറഞ്ഞ ഒരു വർഷമായിരിക്കും. സമാനത ഉള്ളവരുമായി സഹകരിച്ച് മുന്നേറാൻ കഴിയും.
കടുവ (2022, 2010, 1998, 1986, 1974, 1962, 1950, 1938, 1926)
ഈ രാശിയിൽ ജനിച്ചവർക്ക് ഈ വർഷം അവർ ആഗ്രഹിക്കുന്ന പോലെ ജീവിതം മുന്നേറും. ഇക്കൂട്ടർക്ക് ഇത് ഭാഗ്യവർഷമെന്ന് തന്നെ പറയാം.
പൂച്ച (2023, 2011, 1999, 1987, 1975, 1963, 1951, 1939, 1927)
ഈ രാശിക്കാർക്ക് സമാധാനം കുറഞ്ഞ കാലമാണ്. സമാധാന കാംക്ഷികൾക്ക്പോലും എതിരായ മാറ്റങ്ങൾ ഉണ്ടാകാം.
ഡ്രാഗണ്‍ (2024, 2012, 2000, 1988, 1976, 1964, 1952, 1940, 1928)
ഈ രാശിക്കാർക്ക് ഭയപ്പെടാനില്ല. തിളങ്ങാൻ ധാരാളം അവസരം ലഭിക്കുന്ന വർഷമാണ്. മുൻവർഷത്തേക്കാൾ ജീവിതം ശോഭനമാകും.
പാമ്പ് (2025, 2013, 2001, 1989, 1977, 1965, 1953, 1941, 1929)
ഈ രാശിക്കാർക്ക് ഈ വർഷം അത്ര ഗുണകരമല്ല. എന്നാൽ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ ശ്രമിക്കും.
കുതിര (2026, 2014, 2002, 1990, 1978, 1966, 1954, 1942, 1930)
ഫലം സമ്മിശ്രമാണ്. പ്രതികൂല സാഹചര്യവും അനുകൂലമാക്കാൻ ശ്രമിക്കും. പങ്കാളിയുമായി പിരിയാനോ പുതിയ വീട്ടിലേക്ക് മാറാനോ ഉള്ള സാധ്യതയുണ്ട്.
ആട് (2027, 2015, 2003, 1991, 1979, 1967, 1955, 1943, 1931)
അധികവും വീട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾ കൊണ്ട് നേട്ടമുണ്ടാക്കാൻ കഴിയും. സ്വന്തം നാട്ടിൽ ജോലി കിട്ടാനും സാധ്യതയുണ്ട്. സന്താന ഭാഗ്യം ഉണ്ടാവാൻ സാധ്യതയുണ്ട്.
കുരങ്ങ് (2028, 2016, 2004, 1992, 1980, 1968, 1956, 1944, 1932)
പ്രത്യേകിച്ച് വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ കടന്നു പോകുന്ന ഒരു വർഷമാണിത്. നോക്കി നിൽക്കെ ഒപ്പം ഉള്ളവർക്ക് പല മാറ്റങ്ങളും ഉണ്ടാവുന്നതാണ്. ആരോഗ്യം തൃപ്തികരമായിരിക്കും .
പൂവന്‍കോഴി (2029, 2017, 2005, 1993, 1981, 1969, 1957, 1945, 1933)
ഈ രാശിക്കാർക്ക് തികച്ചും പ്രതികൂലമായൊരു വർഷമാണ്. സൂക്ഷിക്കണം.
നായ (2030, 2018, 2006, 1994, 1982, 1970, 1958, 1946, 1934)
ഈ രാശിക്കാർക്ക് ധാരാളം അവസരങ്ങൾ കണ്ടെത്താൻ സാധിക്കുന്ന വർഷമാണ്. ജീവിതം പൊതുവെ സന്തോഷകരമായിരിക്കും.
പന്നി (2031, 2019, 2007, 1995, 1983, 1971, 1959, 1947, 1935)
കാലത്തിനനുസരിച്ചുള്ള പല മാറ്റങ്ങളും സ്വീകരിക്കാൻ തയാറാകും. കുഴപ്പങ്ങളൊന്നും വന്നു ചേരാതെ സുരക്ഷിതമായി മുന്നോട്ടു പോകാൻ കഴിയും. അരോഗ്യം തൃപ്തികരമായിരിക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337