1198 സമ്പൂർണ പുതുവർഷഫലം : തിരുവാതിര
Mail This Article
1198 ചിങ്ങമാസം മുതൽ കർക്കടകമാസം വരെ, അതായത് 2022 ഓഗസ്റ്റ് മാസം 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിൽ ‘തിരുവാതിര’ നക്ഷത്രക്കാരുടെ പുതുവർഷഫലം
മിഥുനരാശിയിൽ ഉൾപ്പെടുന്ന നക്ഷത്രമാണ് തിരുവാതിര. ഇവർക്ക് ഇപ്പോൾ വ്യാഴം കർമഭാവത്തിലും ശനി അഷ്ടമത്തിലും സ്ഥിതി ചെയ്യുന്നു. ജനുവരി മാസത്തോടെ ശനി ഭാഗ്യഭാവത്തിലും ഏപ്രിൽ മാസത്തിനു ശേഷം വ്യാഴം ലാഭസ്ഥാനത്തിലേക്കും വന്നു ചേരുന്നു. അതിനാൽ ആദ്യ പകുതിയേക്കാൾ മെച്ചം രണ്ടാം പകുതി ആയിരിക്കും.
തിരുവാതിര നക്ഷത്രക്കാർക്ക് ഈ പുതുവർഷത്തിൽ സർക്കാരിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ബിസിനസ്സിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾ ഇരട്ടിപ്പിച്ച് വ്യവസായങ്ങൾ (ചെറുകിട വ്യവസായമായാലും, വൻകിട വ്യവസായങ്ങളായാലും) പുരോഗതിയിലേക്ക് മുന്നേറും. സുഹൃത്തുക്കളെ കൊണ്ട് ധാരാളം ഗുണങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ദീർഘകാലമായി നടക്കാതെ വിഷമിച്ചിരുന്ന ചില പദ്ധതികൾ ഇപ്പോൾ നടന്നു കിട്ടുന്നതാണ്. മനസ്സന്തോഷം ഉളവാക്കുന്ന പല കാര്യങ്ങളും ചെയ്ത് തീർക്കാനാകും. സ്വന്തം കാര്യങ്ങൾ മറ്റുള്ളവരുമായി ആലോചിച്ച് മുന്നോട്ടു പോയാൽ ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. വരുമാന സ്രോതസ്സ് വർധിക്കാനും എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന അവസ്ഥയും സംജാതമാകും.
വിശദഫലം അറിയാൻ വിഡിയോ കാണാം...
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
ph :8281560180