ഈ 3 കൂറുകാർക്ക് ഭാഗ്യപുഷ്ടി; കർക്കടകത്തിലെ സമ്പൂർണ കൂറുഫലം
Mail This Article
വിശാഖം നക്ഷത്രം രണ്ടാം പാദത്തിൽ തുലാക്കൂറിലായിരുന്നു കർക്കടക രവി സംക്രമം. അതനുസരിച്ച് ഗണിച്ച ഓരോ നാളുകാരും ഈ മാസത്തില്‍ അനുഭവിക്കാനിടയുള്ള ഗുണദോഷഫലങ്ങൾ.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4):സ്വന്തമായി വ്യാപാരം, ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി. മാറ്റിവെച്ച യാത്രകൾ വേണ്ടിവരും. എല്ലാകാര്യത്തിലും ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും. മനസിനെ വിഷമിപ്പിച്ചിരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നു മോചനം. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. മാനസിക പിരിമുറുക്കം വര്‍ധിക്കും. കുടുംബത്തിലെ മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. സന്താനഗുണം വര്‍ധിക്കും. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. തൊഴിൽരംഗത്ത് ഉത്തരവാദിത്വം വര്‍ധിക്കും. തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുക്കുമെങ്കിലും ശമിക്കും.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം1/2):ബിസിനസുകളില്‍ നിന്ന് നേട്ടം പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗദുരിത സാധ്യത. ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ വേണ്ടി വരും. പുതിയ പദ്ധതികളിൽ ശ്രദ്ധയുണ്ടാകും. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നില നിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ആരോഗ്യപരമായ കാരണങ്ങളാൽ വിഷമിച്ചിരുന്നവർക്ക് ആശ്വാസം ലഭിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം വിഷമിച്ചിരുന്നവർക്ക് ആശ്വാസം ലഭിക്കും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. മറ്റുള്ളവരെ വിശ്വസിച്ച് അബദ്ധത്തില്‍ ചാടും. ഇടവിട്ട് ഉദരരോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. ഗൃഹാന്തരീക്ഷത്തില്‍ പൊതുവെ ശാന്തത. മാനസികമായി പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും.
മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4):ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. സാമ്പത്തിക നേട്ടം കൈവരിക്കും. അവിചാരിത ധനലാഭം. സന്താനങ്ങള്‍ക്കായി പണം ചെലവിടും. മാതൃഗുണം ലഭിക്കും. ജീവിതപങ്കാളി വഴി നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. രോഗദുരിതത്തിൽ കഴിഞ്ഞിരുന്നവർക്ക് ആശ്വാസം. അപരിചിതരിൽ നിന്ന് ചതിവു പറ്റാൻ സാധ്യത ഉണ്ട്. മാസത്തിന്റെ തുടക്കത്തിൽ ഉദ്ദേശ കാര്യങ്ങൾ സാധിക്കാത്ത അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതിയിൽ ഏറ്റക്കുറച്ചിലുകൾ. മൂത്രായശ രോഗങ്ങൾ പിടിപെടാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടി വരും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. ധനപരമായി വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. കാര്‍ഷിക മേഖലയില്‍ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത.
കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം):തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ മറികടക്കും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. ചെറുയാത്രകൾ വേണ്ടി വരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. നിസ്സാരകാരണങ്ങളാൽ സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാൻ ഇടയുണ്ട്. പ്രവർത്തനങ്ങളിൽ നിന്ന് പ്രശസ്തി വർധിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബസൗഖ്യ വർധന. ബിസിനസിൽ പുരോഗതി. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. അത്യാവശ്യ യാത്രകൾ വേണ്ടി വരും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം1/4 ): ധനപരമായ ചെറിയ നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും. വിവാഹം വാക്കുറപ്പിക്കും. പല്ലുകൾക്ക് രോഗസാധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി പരിശ്രമങ്ങൾ. ബന്ധുഗുണവർധന. ആഡംബര വസ്തുക്കളിൽ താല്‍പര്യം വർധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ചെലവ് വര്‍ധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. മാനസികമായ സംഘർഷം അധികരിക്കുന്ന കാലമാണ്. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. സഹോദരങ്ങള്‍ക്ക് തൊഴിൽപരമായ ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തിൽ ധനനഷ്ടത്തിന് സാധ്യത. തൊഴിൽ പരമായി സ്വഭവനം വെടിഞ്ഞു കഴിയേണ്ടി വരും. താൽക്കാലിക ജോലികൾ ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2): പൊതുവെ പ്രതികൂലമായി തുടങ്ങി അനുകൂലമാകുന്ന മാസമാണ്. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. തൊഴിൽപരമായ മാറ്റം ഉണ്ടാകും. ബന്ധുജങ്ങൾക്ക് സാമ്പത്തികമായി സഹായം നൽകേണ്ടി വരും. സുഹൃത്തുക്കളുടെ സഹായത്തോടെ പുതിയ പദ്ധതികളില്‍ പണം മുടക്കും. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും. കുടുംബ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. കുടുംബ കോടതി വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ അരിഷ്ടതകൾക്ക് സാധ്യത. സഹോദരങ്ങള്‍ക്കു വേണ്ടി പണച്ചെലവ്. ബിസിനസിൽ വിപുലീകരണം നടത്തുവാൻ അനുകൂല സമയമല്ല എങ്കിലും പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടു നിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഭക്ഷണത്തിൽ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്.
തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4): ഗുണദോഷ സമ്മിശ്ര ഫലം നൽകുന്ന മാസമാണ്. സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കു സാധ്യത. ബിസിനസ്, തൊഴിൽ മേഖലയിൽ നിന്ന് ധനലാഭം, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർക്കും നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷന്‍ ലഭിക്കും. പുതിയ ജോലിക്കുള്ള ഇന്‍റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. തൊഴിൽ പരമായി നിലനിന്നിരുന്ന തടസ്സങ്ങൾ വിട്ടൊഴിയും. പ്രണയ ബന്ധങ്ങൾ സഫലമാകും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ആശ്രിതർക്ക് വേണ്ടി പണം മുടക്കേണ്ടി വരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങൾക്ക് രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത കാണുന്നു. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. യാത്രകൾ പതിവിൽ കൂടുതൽ വേണ്ടി വരും. തൊഴിലന്വേഷണങ്ങളിൽ വിജയം കൈവരിക്കും.
വൃശ്ചികക്കൂർ (വിശാഖം1/4, അനിഴം, തൃക്കേട്ട ): പൊതുവെ മാനസിക സംഘർഷം അധികരിച്ചു നിൽക്കുന്ന മാസമാണ്. വിവാഹാലോചകൾ തീരുമാനം ആവാതെ പോവും. സഹോദരങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍ വിജയം നേടും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രതികൂല നടപടികൾ നേരിടേണ്ടി വരും. വാഹന സംബന്ധിയായ പരുക്കിനു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടി വരാം. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. ദാമ്പത്യപരമായ ചെറിയ വിഷമതകൾ നേരിടും. ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ച കുറവുണ്ടാകും. ബിസിനസിൽ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കാവുന്ന കാലമാണ്. ബന്ധുജനങ്ങളുടെ ആരോഗ്യപരമായ വിഷമതകൾ ശമിക്കും. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും. വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. കൃഷി ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4): തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങൾ ശരിയാവും. ബിസിനസ് സംബന്ധമായ അലച്ചിൽ. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. കർമരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. തൊഴിൽരംഗത്തു നിലനിന്നിരുന്ന മനോവിഷമം ശമിക്കും. കുടുംബത്തിൽ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളിൽ നിന്ന് മോചനം. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിലൂടെ അലർജിക്ക് സാധ്യത. കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. ഗൃഹനിർമാണത്തിൽ പുരോഗതി. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും. മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ നിറവേറും. സുഹൃദ്ബന്ധങ്ങൾ വഴി നേട്ടം, വിവാഹം ആലോചിക്കുന്നവർക്ക് മികച്ച ബന്ധം ലഭിക്കും. വിദ്യാർഥികൾക്ക് ഉന്നത വിജയം ലഭിക്കും.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2 ): ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കായി പണം ചെലവിടും. പൊതുരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽരംഗം പൊതുവെ സന്തോഷകരമായിരിക്കും. സഹോദരരിൽ നിന്ന് ഗുണാനുഭവം. തൊഴിൽപരമായ വിശ്രമം കുറയും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം. ഉപരിപഠനത്തിന് പ്രവേശനം എന്നിവയുണ്ടാകും. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. പഴയകാല സുഹൃത്തുക്കളുമായി സമാഗമം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട് വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും. പരീക്ഷകളിൽ വിജയം കൈവരിക്കും. മാനസികമായ സന്തോഷം വർധിക്കും.
കുംഭക്കൂർ (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4): ശാരീരികമോ മാനസികമോ ആയ വിഷമങ്ങൾ അനുഭവിക്കും. സാമ്പത്തികമായ വിഷമതകൾ അലട്ടും. ഗൃഹനിർമാണത്തിൽ തടസ്സം. സുഹൃത്തുക്കളുടെ നിസ്സഹകരണം മനോവിഷമം ഉണ്ടാക്കും. കുടുംബത്തില്‍ ചെറിയ അസ്വസ്ഥതകൾ ഉടലെടുക്കും ശമിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് താല്‍ക്കാലിക ജോലികള്‍ ലഭിക്കും. മാസമധ്യത്തോടെ ആരോഗ്യനില തൃപ്തികരമാകും. തൊഴിൽപരമായ പ്രശ്നങ്ങളും തടസ്സങ്ങളും മനഃസുഖം കെടുത്തും. സഹോദരസ്ഥാനീയരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഫലത്തില്‍ വരും. തൊഴില്‍സ്ഥലത്ത് അത്യധികമായ പിരിമുറുക്കവും സംഭവിക്കും. പണമിടപാടുകളിലൂടെ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്യരുമായി മുഷിച്ചിലുകൾക്കു സാധ്യതയുണ്ട്. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത്.
മീനക്കൂർ (പൂരുരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി): കുടുംബത്തിലെ മുതിർന്നവർക്ക് രോഗവും ദുരിതവും കഷ്ടപ്പാടുകളും സംഭവിക്കുന്നതിനിടയുണ്ട്.വ്യവഹാരങ്ങളിൽ പ്രതികൂലമായ വിധിയുണ്ടാകും. മംഗളകർമങ്ങൾ മാറ്റി വയ്‌ക്കേണ്ടി വന്നേയ്ക്കാം. മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ സാധിച്ചെന്നുവരില്ല. അവിചാരിത ധനനഷ്ടം നേരിടും. മുടങ്ങിപ്പോയ ഗൃഹനിർമാണം പുനരാംഭിക്കുവാൻ കഴിയും. ചിലപ്പോള്‍ കടുത്ത നിരാശ അനുഭവപ്പെടുന്ന സാഹചര്യവും ഉണ്ടായേക്കാം. സാമ്പത്തികമായി പ്രതികൂലകൂല ഫലങ്ങള്‍ അധികരിച്ചു നിൽക്കാൻ സാധ്യതയുള്ള കാലമാണ്. ഒന്നിലധികം മാർഗത്തിലുള്ള ധനവ്യയമുണ്ടാകും. സുഹൃത്തുക്കളിൽ നിന്നു പണം കടം വാങ്ങേണ്ടി വരും. വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സുഹൃത്തുക്കൾ വഴി പെട്ടെന്നുള്ള കാര്യസാധ്യം. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കും.