ജനുവരി അവസാനവാരം നിങ്ങൾക്കെങ്ങനെ? സമ്പൂർണ സൂര്യരാശിഫലം
Mail This Article
മേടം രാശി Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ചവർക്കു പ്രവർത്തനരംഗത്തായാലും വീട്ടിലായാലും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്ന ദിവസങ്ങളാണിത്.
ഇടവം രാശി Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഇടവം സൂര്യരാശിയിൽ ജനിച്ചവർക്ക് പൊതുവെ എല്ലാ രംഗത്തും കഴിഞ്ഞ രണ്ടാഴ്‌ചത്തേതിനെക്കാൾ നല്ല ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കൂടുതൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും.
മിഥുനം രാശി Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): മിഥുനം സൂര്യരാശിയിൽ ജനിച്ചവർക്കു ഇടപെടുന്ന കാര്യങ്ങളെല്ലാം വിജയകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയും. ഗുണഫലങ്ങൾ തന്നെയാണു കൂടുതലും ഉണ്ടാകുക. വിചാരിച്ച അത്രയും നേട്ടങ്ങൾ ഉണ്ടാക്കാനായില്ലെങ്കിലും കാര്യങ്ങൾ നടക്കും.
-
Also Read
ഈ ദിവസത്തിൽ ജനിച്ചവർ ഭാഗ്യശാലികൾ
കർക്കടകം രാശി Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): കർക്കടകം സൂര്യരാശിയിൽ ജനിച്ചവർക്ക് പ്രവർത്തനരംഗത്തു ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല.
ചിങ്ങം രാശി Leo (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ): ചിങ്ങം സൂര്യരാശിയിൽ ജനിച്ചവർക്ക് പ്രവർത്തനരംഗത്തായാലും വീട്ടിലായാലും കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടും. ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും.
കന്നി രാശി Virgo (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): കന്നി സൂര്യരാശിയിൽ ജനിച്ചവർക്ക് ഏതാണ്ടെല്ലാ രംഗത്തും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും.
തുലാം രാശി Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): തുലാം സൂര്യരാശിക്കാർക്കു പ്രവർത്തനരംഗത്തായാലും വീട്ടിലായാലും ഇടപെടുന്ന കാര്യങ്ങളെല്ലാം അനുകൂലമായി അനുഭവപ്പെടും. ജോലികാര്യങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയത്തിലെത്തിക്കാനും കഴിയും.
വൃശ്‌ചികം രാശി Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): വൃശ്ചികം സൂര്യരാശിക്കാർക്ക് കഴിഞ്ഞ രണ്ടാഴ്‌ചത്തേതിനെക്കാൾ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. സാമ്പത്തികമായ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ കഴിയും.
ധനു രാശി Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ധനു സൂര്യരാശിയിൽ ജനിച്ചവർക്ക് പ്രവർത്തനരംഗത്തും വീട്ടിലുമെല്ലാം പൊതുവേ ഗുണഫലങ്ങളാണ് അനുഭവപ്പെടുക. ഇടപെടുന്ന കാര്യങ്ങളിൽ വിജയം ഉറപ്പിക്കാൻ സാധിക്കും. തടസ്സങ്ങളെയെല്ലാം തട്ടിമാറ്റി വിജയത്തിലേക്കു നീങ്ങാൻ കഴിയും.
മകരം രാശി Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): മകരം സൂര്യരാശിക്കാർക്ക് കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടന്നുപോകും. ചില ദിവസങ്ങളിൽ വിചാരിച്ച അത്രയും നേട്ടങ്ങൾ കിട്ടുന്നില്ലെന്നു തോന്നും. എങ്കിലും ഇടപെടുന്ന കാര്യങ്ങളിലൊന്നും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല.
കുംഭം രാശി Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): കുംഭം സൂര്യരാശിയിൽ ജനിച്ചവർക്കു ജോലിരംഗത്തായാലും വീട്ടിലായാലും ഇടപെടുന്ന കാര്യങ്ങളിലെല്ലാം നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. സാമ്പത്തികബുദ്ധിമുട്ടുകളിൽ നിന്നും അൽപം ആശ്വാസം ലഭിക്കും.
മീനം രാശി Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): മീനം സൂര്യരാശിക്കാർക്ക് ഏതു രംഗത്തായാലും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടത്തിക്കൊണ്ടുപോകാൻ കഴിയുന്ന ദിവസങ്ങളാണിത്. പ്രവർത്തനരംഗത്തും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.