മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം; മകയിരം, തിരുവാതിര, പുണർതം, പൂയം

Mail This Article
മകയിരം: പഠിച്ച വിദ്യ പ്രാവർത്തികമാക്കും. മക്കളുടെ സംരക്ഷണം മനഃസമാധാനത്തിന് വഴിയൊരുക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിനുള്ള അവസരം വന്നു ചേരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
തിരുവാതിര:ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങള്‍ സ്വീകരിച്ചു ചെയ്യുന്ന പ്രവർത്തന മണ്ഡലങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ഔദ്യോഗിക മേഖലകളിൽ ചുമതലയും അധികാരപരിധിയും വർധിക്കുന്നതിനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
പുണർതം: പുതിയ തൊഴിൽ അവസരങ്ങൾ വന്നു ചേരും. ജീവിതനിലവാരം വർധിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. ഔദ്യോഗികമേഖലകളിൽ ജോലിഭാരം വർധിക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
പൂയം:ഊഹാപോഹങ്ങൾ പലതും വന്നു ചേരുമെങ്കിലും സത്യാവസ്ഥ മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ പലവിധത്തിലുള്ള അനർഥങ്ങള്‍ വന്നു ചേരാം. എല്ലാകാര്യങ്ങളിലും ഒരു നിയന്ത്രണം ഏർപ്പെടുത്തുന്നത് നന്നായിരിക്കും. സ്വപ്നങ്ങൾ യാഥാർഥ്യമാകുവാനും പൂയം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.