മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം; അത്തം, ചിത്തിര, ചോതി, വിശാഖം

Mail This Article
അത്തം:സ്ഥലം വാങ്ങി ഗൃഹനിർമാണപ്രവർത്തനങ്ങള്‍ തുടങ്ങി വയ്ക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും. ശാസ്ത്രസാങ്കേതിക മേഖലകളിലുള്ളവർക്ക് അനുകൂലമായ വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
ചിത്തിര: കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ജീവകാരുണ്യപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. വിദേശ യാത്ര മാറ്റിവയ്ക്കേണ്ടതായ സാഹചര്യങ്ങൾ വന്നു ചേരാം. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
ചോതി:ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കും. വ്യാപാര മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജോലിയോടൊപ്പം ഉപരിപഠനത്തിന് അവസരം വന്നു ചേരും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുന്നതിനും ചോതി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
വിശാഖം: ഗൃഹപ്രവേശന കർമം മംഗളകരമാക്കിത്തീർക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.