ഉയർച്ചയുടെ പടവിൽ 5 കൂറുകാർ; അപ്രതീക്ഷിത നേട്ടങ്ങളുടെ കാലം, സമ്പൂർണ വാരഫലം

Mail This Article
മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ഇഷ്ടഭക്ഷണ സമൃദ്ധി, ധനധാന്യാധി വസ്ത്രാഭരണ ലാഭം എന്നിവ ഉണ്ടാകും. സ്ഥാനഭ്രംശം, അധികധന ചെലവുകൾ വന്നു ചേരുന്നതിനും ദൂരദേശ യാത്രകളും വേണ്ടി വന്നേക്കാം. കർമരംഗത്ത് ഉയർച്ചകൾ പ്രതീക്ഷിക്കാം. നിത്യവരുമാനം വർധിക്കും. എന്നാൽ മേലധികാരിയുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ചില നഷ്ടങ്ങൾ ഉണ്ടാകാം. വസ്തു സംബന്ധമായി തർക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. രോഗശമനം, ശത്രു നാശം, അധികാര പ്രാപ്തി, ലോക ബഹുമാനം. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകുമെങ്കിലും ധന ചെലവുകൾ വർധിക്കുന്നതാണ്. സന്താനങ്ങളുമായി അകൽച്ചകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഉദര സംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മഹാദേവന് ധാര, ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.
ഇടവക്കൂറ്:കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. അധികാരികളിൽ നിന്നും നല്ല സഹായങ്ങൾ പ്രതീക്ഷിക്കാം. വിവിധ ധന സ്രോതസ്സുകളിൽ നിന്നും ധനാഗമനം ഉണ്ടാകാനും എല്ലാ പ്രവർത്തനങ്ങളിലും ആത്മവിശ്വാസം ഉണ്ടാകുന്നതുമാണ്. ആശയവിനിമയം ശ്രദ്ധിക്കണം. വ്യക്തി ബന്ധങ്ങൾക്ക് അകൽച്ചയുണ്ടാകാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ മടി അനുഭവപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. കടുത്ത വാക്കുകൾ മൂലം ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ബന്ധുക്കളിൽ നിന്നും ചില സഹായങ്ങൾ പ്രതീക്ഷിക്കാം. സർക്കാരിന് പിഴ അടക്കേണ്ടതായി വന്നേക്കാം. ഇഷ്ടഭക്ഷണസമൃദ്ധി, രോഗശമനം, പ്രശംസ, ബന്ധുസമാഗമം എന്നിവ പ്രതീക്ഷിക്കാം. സന്താനങ്ങൾ മൂലം സന്തോഷാനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. റിയൽ എസ്റ്റേറ്റ് ബിസിനസ് വിജയിക്കും. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാം. ഹനുമാൻ സ്വാമിക്ക് വെറ്റില മാല സമർപ്പിക്കുകയും ഗണപതയെ നമഃ എന്ന മന്ത്രം നിത്യേന ഉരുവിടുകയും ചെയ്യുക.
മിഥുനക്കൂറ് :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുന്നതാണ് കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. കർമരംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടുപോകേണ്ടതുണ്ട്. ബിസിനസ് വിപുലീകരിക്കാൻ ആകും. ധനകാര്യങ്ങളിൽ ചില പ്രതിസന്ധികൾ ഉണ്ടാകും. ധന ചെലവിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയുണ്ടാകണം. കുടുംബത്ത് ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. വാഹനം കൈകാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധക്കുറവ് അനുഭവപ്പെടുന്നതാണ്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ചില കാലതാമസങ്ങൾ നേരിടുന്നതാണ്. നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടായേക്കാം. ഉഷ്ണ സംബന്ധമായ രോഗങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. മഹാവിഷ്ണുവിന് തുളസി മാല സമർപ്പിക്കുക.
കർക്കടകക്കൂറ്:പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, വിവിധ ധന സ്രോതസ്സുകളിൽ നിന്നും ധനാഗമനം ഉണ്ടാകും. അച്ഛനുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിലിടത്ത് ആശയവിനിമയം ശ്രദ്ധിക്കണം. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. പുതിയ കരാറുകൾ നിറവേറ്റുന്നതിനായി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. യാത്രയിൽ വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കണം. വാഹനം കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഉദരസംബന്ധമായ അസ്വസ്ഥതകൾ, മൂത്രാശയ സംബന്ധമായ രോഗങ്ങൾ ഇവ ഉണ്ടാകാൻ ഇടയുണ്ട്. കണ്ണ്, പല്ല് എന്നിവയുമായി ബന്ധപ്പെട്ട ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. മാനസിക പിരിമുറുക്കം വർധിക്കും. ശാസ്താവിന് നെയ് അഭിഷേകം. ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ചില വെല്ലുവിളികൾ വന്നു ചേരാനും അവയെ തരണം ചെയ്ത് പോകാനും ആകും. വിദ്യാർഥികൾക്ക് പഠനത്തിൽ അശ്രദ്ധയുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മേൽ ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ജോലി ഏറ്റെടുക്കേണ്ടതായി വന്നേക്കാം. എല്ലാ കാര്യത്തിലും ക്ഷമ അത്യാവശ്യമാണ്. അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകണമെങ്കിലും സംതൃപ്തി ഉണ്ടാകണമെന്നില്ല. കുടുംബ ചെലവുകൾ വർധിക്കും. എതിർലിംഗക്കാരുമായി ഇടപഴകുമ്പോൾ അതീവശ്രദ്ധാലുക്കൾ ആയിരിക്കണം. കുടുംബത്തെ സുഖസൗകര്യങ്ങൾ വർധിക്കും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. ജീവിതപങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഉദര സംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ആഹാര ക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണ്. മഹാദേവന് ധാര, ഓം നമഃശിവായ 108 ഉരു നിത്യേന ജപിക്കുകയും ചെയ്യുക.
കന്നിക്കൂറ്:ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ തൊഴിൽ മാറ്റങ്ങൾ ഉണ്ടാകും. ഉദ്യോഗാർഥികൾ ജോലിയിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ധനാഗമനം ഉണ്ടാകുമെങ്കിലും ധനച്ചെലവുകളിൽ നിയന്ത്രണം ഉണ്ടാകേണ്ടതാണ്. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. പെട്ടെന്ന് ഒരു കാര്യത്തിലും തീരുമാനം എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട് നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. കുടുംബത്ത് ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. വാക്ക് തർക്കങ്ങൾ ഒഴിവാക്കേണ്ടതാണ്. എതിർലിംഗക്കാരുമായി സൗഹൃദം ഉണ്ടാകാനും തന്മൂലം മനഃപ്രയാസങ്ങൾക്കും ഇടയാകും. മാനസിക സംഘർഷങ്ങൾ വർധിക്കുവാൻ ഇടയുണ്ട്. വലിയ രോഗങ്ങൾ കൊണ്ട് വലയുന്നവർക്ക് ചികിത്സകൾ ആവശ്യമായി വന്നേക്കാം. ജീവിതപങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. മഹാവിഷ്ണുവിന് തുളസി മാല സമർപ്പിക്കുക.
തുലാക്കൂറ്:ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് എല്ലാ വെല്ലുവിളികളെയും തരണം ചെയ്തു മുന്നോട്ടു പോകാൻ ആകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ലോണുകൾക്കോ ചിട്ടികൾക്കോ അനുമതി ലഭിക്കുന്നതാണ്. ധനാഗമനം പ്രതീക്ഷിക്കാവുന്ന വാരമാണ്. വിവാഹകാര്യങ്ങൾക്ക് അനുകൂലമാണ്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആകും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. ആശയവിനിമയ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. കേസുകളിൽ തനിക്ക് അനുകൂലമായി വിധി വരുന്നതാണ്. ഉത്തരവാദിത്വങ്ങളിൽ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ശത്രുശല്യം കുറയാം. കടബാധ്യതകൾ കുറഞ്ഞു വരുന്നതായി കാണാം. മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ഉണ്ടാകും. യോഗ ശീലമാക്കുക. ആഹാര ക്രമീകരണങ്ങളും ഉണ്ടാകേണ്ടതാണ്. ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് :വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന് വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ചില വെല്ലുവിളികൾ തരണം ചെയ്തു പോകേണ്ടതായി വരും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. എന്നാൽ പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ജാഗ്രത ഉണ്ടാകണം. കർമരംഗത്ത് മേലധികാരിയുമായി ഇടപഴകുമ്പോൾ അതീവശ്രദ്ധാലുക്കൾ ആയിരിക്കണം. സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്താൻ ആകും. വിദ്യാർഥികൾക്ക് അനുകൂല വാരമാണ്. വിവാഹ കാര്യങ്ങൾക്ക് അനുകൂല വാരമാണ്. എതിർലിംഗക്കാരുമായി ഇടപഴകുമ്പോൾ അതീവശ്രദ്ധാലുക്കൾ ആയിരിക്കണം. കുടുംബത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രകോപനപരമായി പ്രതികരിക്കാതിരിക്കുക. രോഗശമനം ഉണ്ടാകാമെങ്കിലും ഉദരസംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ആഹാരക്രമീകരണങ്ങൾ ഉണ്ടാകേണ്ടതാണ്. സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം സമർപ്പിക്കുക.
ധനുക്കൂറ് :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ചിലർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാമെങ്കിലും അവയെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ ആകും. എന്നാലും കർമസംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വാഗ്വാദങ്ങളും തർക്കങ്ങളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠന കാര്യത്തിൽ നല്ല ഫലം പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ കുറച്ചു ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. സുഖസൗകര്യങ്ങൾ വർധിക്കുന്നതാണ്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. വിവാഹ കാര്യങ്ങൾ തീരുമാനം ആകാൻ കാലതാമസം നേരിടുന്നതാണ്. എതിർലിംഗക്കാരുമായി ഇടപഴകുമ്പോൾ അതീവശ്രദ്ധാലുക്കൾ ആയിരിക്കണം. അച്ഛന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. കുടുംബത്ത് ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. സുബ്രഹ്മണ്യസ്വാമിക്ക് നെയ് വിളക്ക്. വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
മകരക്കൂറ്:ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ,സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആശയവിനിമയം മൂലം ചില തെറ്റിദ്ധാരണകൾ ഉണ്ടാകാൻ ഇടയുണ്ട്. മാനസിക സംഘർഷം വർധിക്കാം. ശത്രുശല്യം കുറയാം. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. കർമരംഗത്ത് ഊർജസ്വലതയോടെ പ്രവർത്തിക്കുന്നതാണ്. തന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മത്സരബുദ്ധി വർധിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കുന്നതാണ്. വിവാഹ കാര്യങ്ങൾക്ക് അനുകൂല വാരമാണ്. കുടുംബത്ത് ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ദുശ്ശീലങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നത് നന്നായിരിക്കും. രോഗശമനം ഉണ്ടാകുമെങ്കിലും ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. വ്യായാമ മുറകൾ ശീലിക്കുന്നത് ഉത്തമമാണ്. കണ്ണ്, പല്ല് എന്നിവയുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ശാസ്താവിന് നെയ്യഭിഷേകം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം എന്നിവ സമർപ്പിക്കുക.
കുംഭക്കൂറ്:അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് അനുകൂല വാരമാണ്. ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ ആകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. വിദ്യാർഥികൾ അശ്രദ്ധ മാറ്റിവെച്ച് ആത്മാർഥമായി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കുടുംബ കാര്യങ്ങൾക്കായി ധന ചെലവുകൾ വന്നു ചേരുന്നതാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ് ഗുണപ്രദമാകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. എതിർലിംഗക്കാരുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. സുഖസൗകര്യങ്ങൾ വർധിക്കും. രോഗശമനം ഉണ്ടാകാമെങ്കിലും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം. മാനസികമായ സംഘർഷങ്ങൾ വർധിക്കുവാനും ഇടയുണ്ട്. ആഹാരക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണ്. അയ്യപ്പസ്വാമിക്ക് നീരാഞ്ജനം ശ്രീകൃഷ്ണസ്വാമിക്ക് തുളസി മാല എന്നിവ സമർപ്പിക്കുക.
മീനക്കൂറ് :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ആത്മവിശ്വാസം കൂടുതൽ അനുഭവപ്പെടുന്നതാണ്. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പുതിയ കരാറുകൾ ഒപ്പുവെക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. പ്രകോപനപരമായി പ്രതികരിക്കാതിരിക്കുക. ധനചെലവുകൾ വർധിക്കും. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം. മോശം സ്വഭാവങ്ങൾ ഒഴിവാക്കേണ്ടതാണ്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. സുഹൃത്തുക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും നല്ല സഹായങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകാൻ ആകും. എല്ലാ കാര്യങ്ങളിലും രണ്ടുവട്ടം ആലോചിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതാണ്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം. മാനസിക പ്രയാസങ്ങൾ വർധിക്കുവാനും ഇടയുണ്ട്. മഹാദേവന് കൂവളത്തില കൊണ്ട് അർച്ചന, ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം, വിഷ്ണു സഹസ്രനാമം നിത്യേന കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.