വിജയത്തേരോട്ടം, 5 രാശിക്കാർക്ക് മാറ്റങ്ങളുടെ വാരം; സമ്പൂർണ സൂര്യരാശിഫലം

Mail This Article
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) കുടുംബത്തിൽ ഒരു മംഗള കർമം നടക്കാനിടയുണ്ട്. യാത്രകൾ പ്രയോജനകരമാകും. വീട് മോടി പിടിപ്പിക്കും. വസ്തുക്കൾ വാങ്ങാനായി ധാരാളം പണം ചെലവാക്കും. പുതിയ വാഹനം വാങ്ങാനും സാധ്യത കാണുന്നു. ചിലർക്ക് ഭൂമി വാങ്ങാനുള്ള യോഗം തെളിയും. പങ്കാളിയെ സഹായിക്കേണ്ടി വരാം. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. ജലദോഷം, പനി മുതലായ അസുഖങ്ങൾ പിടിപെടാം.
ഇടവ രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ) കലാകാരന്മാർക്ക് നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. തൊഴിൽ രംഗത്ത് സമാധാനം നിലനിൽക്കും. ചലച്ചിത്ര പ്രവർത്തകർക്ക് വാരം ഗുണകരമാണ്. പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. അപവാദങ്ങളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മോചനം ഉണ്ടാകും. ആഗ്രഹിച്ച യൂണിവേഴ്സിറ്റിയിൽ തുടർപഠനം സാധ്യമാകും.
മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) ബിസിനസിൽ നിന്നും കൂടുതൽ ലാഭം നേടും. അധ്യാപകർക്ക് ഗുണകരമായ ദിവസമാണ്. പുതിയ ജോലി ലഭിക്കും. പ്രവർത്തന മേഖല വിപുലീകരിക്കാൻ സാധിക്കും. പല വഴികളിലൂടെ പണം കൈവശം വന്നു ചേരും. സിനിമാ നിർമാണവുമായി മുന്നോട്ടു പോകാൻ സാധിക്കും. ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. വീട് നിർമാണം പുരോഗമിക്കും.
കർക്കടക രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി മാറും. പങ്കാളിയുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. വിദേശത്ത് കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് അവധിയിൽ വരാൻ സാധിക്കും.
ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്. ഭാഗ്യമുള്ള കാലമാണ്. വസ്തു സംബന്ധമായ ഇടപാടുകള്‍ ലാഭകരമായി നടത്തും. സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. കാർഷിക ആദായം വർധിക്കും. പൂർവിക സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ തീരുമാനമാകും. എതിരാളികളെ വശത്താക്കും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാവുന്ന കാലമാണ്. വിദേശ ജോലി തേടുന്നവർക്ക് അത് ലഭ്യമാകും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാൻ ഇടയുണ്ട്. പങ്കാളികൾ തമ്മിൽ കലഹിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ദൈവാധീനമുള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഉണ്ടാവില്ല. ആരോഗ്യ നില മെച്ചപ്പെടും. സഹോദര സഹായം ലഭിക്കും.
തുലാരാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)
തൊഴിൽരംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. പാർട്ണർഷിപ്പ് ബിസിനസ് വികസിപ്പിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ഓഹരി ഇടപാടുകളിൽ നിന്നും വിട്ടു നിൽക്കുക. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. രോഗങ്ങൾ പൂർണമായും വിട്ടു മാറും. എതിരാളികളിൽ നിന്നും കൂട്ടമായ ഉപദ്രവങ്ങൾ ഉണ്ടാവാം. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും.
വൃശ്ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)എല്ലാ കാര്യങ്ങളും പ്രതീക്ഷിക്കുന്ന അത്ര നേട്ടം കൈവരിക്കാൻ സാധിക്കില്ല. നേരത്തെ കിട്ടേണ്ട പണം ഇപ്പോൾ ലഭിക്കും. ചില കാര്യങ്ങളൊക്കെ ഭാഗ്യം കൊണ്ട് നേടാനാകും. മക്കളുടെ നേട്ടത്തിൽ സന്തോഷിക്കാനാകും. ദൈവാധീനമുള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പ്രണയിതാക്കളുടെ വിവാഹം തീരുമാനമാകും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)ആഴ്ചയുടെ തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സമുണ്ടാവുമെങ്കിലും പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറുന്നതാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. വസ്തു സംബന്ധമായ ഇടപാടുകൾ നീണ്ടു പോകാം. ധാരാളം യാത്രകൾ ആവശ്യമായി വരും. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം. വാഹനത്തിനു വേണ്ടിയുള്ള ചെലവുകൾ വർധിക്കും.
മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)അടുത്ത ഒരു സുഹൃത്തിനെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാവും. പ്രതീക്ഷിച്ചിരുന്ന പല കാര്യങ്ങളും നേടാനാകും. വളരെയധികം ദൈവാധീനം ഉള്ള സമയമായതിനാൽ പല ആഗ്രഹങ്ങളും സഫലമാകും. ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത്. അവിവാഹിതരുടെ വിവാഹാലോചനകളിൽ തീരുമാനമാകും. സാമ്പത്തിക പുരോഗതി നേടും. പുതിയ ചുമതലകൾ ഏറ്റെടുക്കും.
കുംഭരാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)പുതിയ പല വിഷയങ്ങളും പഠിക്കാനുള്ള അവസരങ്ങൾ ലഭിക്കും. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കോടതി കാര്യങ്ങൾ അനുകൂലമായി മാറും. വീട് നിർമാണം പുരോഗമിക്കും. ചിലർക്ക് പുതിയ വാഹനം സ്വന്തമാക്കാനും കഴിയും. ചെറിയ അസുഖങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.
മീന രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ബന്ധുക്കളുടെ സഹായം ലഭിക്കും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ കഴിയും. ചില എതിർപ്പുകൾ മൂലം മനോദുഃഖം ഉണ്ടാവും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. അപവാദങ്ങൾ കേൾക്കേണ്ടി വരാം. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. പഠനത്തിൽ മികവ് തെളിയിക്കും.