ജിയോജിത് - മനോരമ സമ്പാദ്യം സൗജന്യ നിക്ഷേപ സെമിനാർ റാന്നിയിൽ 25ന്

Mail This Article
റാന്നി: ജിയോജിത് ഫിനാൻഷ്യൽ സർവീസസുമായി സഹകരിച്ച് മലയാള മനോരമ സമ്പാദ്യം നടത്തുന്ന സൗജന്യ ഓഹരി- മ്യൂച്വൽ ഫണ്ട് നിക്ഷേപ ബോധവൽക്കരണ പരമ്പരയുടെ 29-)മത് സെമിനാർ റാന്നിയിൽ നടക്കും. പഴവങ്ങാടി വളയനാട്ട് ഓഡിറ്റോറിയത്തിൽ ഏപ്രിൽ 25 ന് വൈകിട്ട് 3.30 മുതൽ 5.30 വരെയാണ് പരിപാടി.
ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ. ജി. സെമിനാർ ഉദ്ഘാടനം ചെയ്യും. എസ്ബിഐ മ്യൂച്വൽ ഫണ്ട് കേരള ചാനൽ ഹെഡ് എൻ. ജെ. ജോസഫ് സെമിനാറിനു നേതൃത്വം നൽകും. ജിയോജിത് കോട്ടയം റീജണൽ മാനേജർ മനേഷ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, അനാകലിത ലാഭ വിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മ്യൂച്വൽഫണ്ടുകൾ, നഷ്ടപ്പെട്ട ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേഷൻ, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങി നിക്ഷേപകരുടെ സംശയങ്ങൾക്ക് സെമിനാറിൽ മറുപടി ലഭിക്കും.
മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്നതാണ്. സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവും വിജയികൾക്ക് ജിയോജിത് , മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും നൽകും. സൗജന്യ ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യവും സെമിനാർ വേദിയിലുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 9995802672 (ഷിനി ഏബിൾ, ജിയോജിത്)