‘അമ്മയുടെ തനിപ്പകർപ്പാണല്ലോ മകൻ’ എന്ന് ആരാധകർ; ശ്രദ്ധേയമായി ഈ താരതമ്യം

Mail This Article
തെന്നിന്ത്യയുടെ പ്രിയതാരം നയൻതാര കഴിഞ്ഞ ദിവസം പിതാവ് കുര്യന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച തന്റെ ഒരു കുട്ടിക്കാല ചിത്രം വൈറൽ ആയിരുന്നു. അച്ഛന്‍ കുഞ്ഞു നയൻസിനെ എടുത്തുനിൽക്കുന്ന ചിത്രമായിരുന്നു അത്. കുട്ടിനയൻസിന്റെ അതേ ലുക്കാണ് താരത്തിന്റെ മക്കളിലൊരാൾക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ..

ഇപ്പോഴിതാ, ഇരുവരുടെയും ചിത്രങ്ങൾ ഒന്നിച്ചുവച്ച്, ‘അമ്മയുടെ തനിപ്പകർപ്പാണല്ലോ മകൻ’ എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്. നയൻസിന്റെ മക്കളായ ഉയിരും ഉലകവും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്.

ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്.