ADVERTISEMENT

അമ്പലപ്പുഴ∙ നാടിനെ ഭക്തിയുടെയും സംഗീതത്തിന്റെയും കലയുടെയും ഉത്സവത്തിൽ ആറാടിച്ച ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ടു കളഭ ഉത്സവവും ശങ്കരനാരായണ ശാസ്ത്രീയ സംഗീതോത്സവവും സമാപിച്ചു. ശങ്കരനാരായണ സംഗീതോത്സവത്തിൽ നവാഗതരും പ്രശസ്തരുമായ 130 സംഗീതജ്ഞർ പങ്കെടുത്തു. സ്വാതി തിരുനാളിന്റെ രാഗമാലിക ‘ഭാവയാമി രഘുരാമ’ ഗായകർ ചേർന്ന് ആലപിച്ചതോടെ സംഗീതോത്സവത്തിനു പരിസമാപ്തിയായി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് കെ.കവിത അധ്യക്ഷയായി. ബി.ശ്രീകുമാർ തത്തമത്ത്, തോട്ടയ്ക്കാട് വി.ഗോപകുമാർ, അസി.കമ്മിഷണർ പി.ആർ.ശ്രീശങ്കർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. വിമൽകുമാർ, കരുമാടി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. അമ്പലപ്പുഴ സഹോദരൻമാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സ്മൃതി സ്വരം പുരസ്കാരം കഥകളി നടൻ എ.എസ്.യദുകൃഷ്ണനു സമ്മാനിച്ചു. ദുര്യോധന വധം കഥകളിയും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com