ചെമ്മീൻ പീലിങ് തൊഴിലാളികളുടെ ദുരിതം പരിഹരിക്കും: കെ.സി.

Mail This Article
തുറവൂർ∙ ചെമ്മീൻ പീലിങ് തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുമെന്ന് ആലപ്പുഴ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി അരൂരിൽ പീലിങ് തൊഴിലാളികളുമായി നടത്തിയ സംവാദത്തിലാണു തൊഴിലാളികൾക്ക് ഉറപ്പ് നൽകിയത്. അരൂർ മണ്ഡലത്തിൽ അഞ്ഞൂറോളം പീലിങ് ഷെഡുകളും അൻപതിലേറെ മത്സ്യ സംസ്കരണ കയറ്റുമതി ശാലകളിലും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുമായി സംസാരിക്കുകയായിരുന്നു കെ.സി.വേണുഗോപാൽ. കൂലി വർധിപ്പിക്കുക, പിഎഫ് ഇഎസ്ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ പീലിങ് തൊഴിലാളികൾ സ്ഥാനാർഥിക്കു മുന്നിൽ നിരത്തി.