കൊല്ലം–തേനി ദേശീയപാത വികസനം 24 മീറ്റർ വീതിയിൽ; 2 ടോൾ ബൂത്തുകളും പരിഗണനയിൽ

Mail This Article
ചാരുംമൂട്∙ കൊല്ലം– തേനി ദേശീയപാത (എൻഎച്ച് 183) നാലുവരിയാക്കുമ്പോൾ ആലപ്പുഴ, കൊല്ലം ജില്ലകളിലായി രണ്ടു ടോൾ ബൂത്തുകൾ പരിഗണനയിൽ. റോഡ് വികസനത്തിനു ഭീമമായ തുക ചെലവാകുന്നതു കണക്കിലെടുത്താണു ടോൾ ബൂത്തുകൾ സ്ഥാപിക്കാനുള്ള സാധ്യത പരിഗണിക്കുന്നത്. കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ അടിപ്പാത, പെരിനാട് റെയിൽവേ മേൽപാലം, കടപുഴയിലും കൊല്ലകടവിലും വലിയ പാലങ്ങൾ എന്നിവയും നിർമിക്കും. ഇതിന്റെ ചെലവിനു പുറമേ സ്ഥലമേറ്റെടുക്കലിനും വൻതുക ചെലവാകും. ഭൂമി ഏറ്റെടുക്കലിന് 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണു ടോൾ ബൂത്തുകൾ വഴി വരുമാനമുണ്ടാക്കാൻ ദേശീയപാത അതോറിറ്റി ശ്രമിക്കുന്നത്.
റോഡ് വികസിക്കുമ്പോൾ...
∙ വീതി: 24 മീറ്റർ
∙ ടാർ ചെയ്ത ഭാഗം: 15 മീറ്റർ
∙ മധ്യഭാഗത്ത് കോൺക്രീറ്റ് ചെയ്ത ഗർഡർ
∙ ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാത,
∙ മുക്കാൽ മീറ്റർ വീതിയിൽ യൂട്ടിലിറ്റി ഡക്ട്