ADVERTISEMENT

ബെംഗളൂരു∙  കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിലെ (16525/ 16526)  തേഡ് എസി ഇക്കോണമി കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. മേയ് 29 മുതലാണ് ഒരു തേഡ് എസി ഇക്കോണമി കോച്ച് സ്ഥിരമായി അനുവദിച്ചത്. നിലവിൽ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കന്യാകുമാരി എക്സ്പ്രസിന് പുറമേ ബെംഗളൂരു വഴി കടന്നുപോകുന്ന ഹുബ്ബള്ളി–കൊച്ചുവേളി പ്രതിവാര എക്സ്പ്രസിൽ മാത്രമാണ് ഇക്കോണമി കോച്ചുള്ളത്. കന്യാകുമാരി എക്സ്പ്രസിൽ ഒരു എസി ഫസ്റ്റ് ക്ലാസ്, രണ്ട് എസി 2ടയർ, ആറ് എസി 3ടയർ, 7 സ്ലീപ്പർ, 3 ജനറൽ കോച്ചുകളും ഭിന്നശേഷിക്കാർക്കുള്ള ഒരു കോച്ചും 2 ലഗേജ് വാനുമാണുള്ളത്.

ടിക്കറ്റ് നിരക്കിൽ കുറവ് 
തേഡ് എസിക്കും സ്ലീപ്പറിനും ഇടയ്ക്കുള്ള ടിക്കറ്റ് നിരക്കാണ് തേഡ് എസി ഇക്കോണമിയിൽ ഈടാക്കുന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് തേഡ് എസിയിൽ 1180 രൂപയുള്ളപ്പോൾ ഇക്കോണമിയിൽ 1090 രൂപയാണ് നിരക്ക്. 90 രൂപയുടെ കുറവുണ്ട്. തേഡ് എസി കോച്ചുകളുടെ കോഡ് ബി എന്നാണെങ്കിൽ ഇക്കോണമിയുടെ കോഡ് എം എന്നാണ്. തേഡ് എസിയിൽ 72 ബെർത്തുകൾക്ക് പകരം ഇക്കോണമിയിൽ 83 ബെർത്തുകളുണ്ട്. എല്ലാ ബെർത്തിലും എസി വെന്റുകൾ, റീഡിങ് ലൈറ്റുകൾ, യുഎസ്ബി ചാർജിങ് പോയിന്റുകൾ, മുകൾ ബെർത്തിലേക്ക് കയറാൻ ആയാസ രഹിതമായ ചവിട്ടുപടികൾ, വീതികൂടിയ വാതിലുകൾ എന്നിവയാണ് ഇക്കോണമി കോച്ചിന്റെ പ്രത്യേകത.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com