ചെള്ളുപനി: മെഡിക്കൽ സംഘം പരിശോധനയ്ക്കെത്തി
Mail This Article
മൂവാറ്റുപുഴ∙ ചെള്ളുപനി സ്ഥിരീകരിച്ച തൃക്കളത്തൂരിൽ ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്ന് എത്തിയ സംഘം പരിശോധനകൾ നടത്തി. പ്രദേശത്തു നിന്നു സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്കു രൂപം നൽകും. ഇന്നു രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രാണികളെ അകറ്റുന്ന സ്പ്രേയിങ് നടത്തും.
പായിപ്ര പഞ്ചായത്തിൽ ആരോഗ്യ വിഭാഗത്തിൽ ജീവനക്കാർ കുറവായതിനാൽ നിലവിലുള്ളവർ വിശ്രമം ഇല്ലാതെയാണു പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതെന്നു ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. ചെള്ളുപനി ബാധിച്ചയാൾ ഇപ്പോൾ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയിട്ടുണ്ട്. വീട്ടിലെ മറ്റംഗങ്ങൾക്കും സമീപ പ്രദേശത്തുള്ള ആർക്കും രോഗമില്ല.