76–ാം വയസ്സിൽ ചെണ്ടയിൽ അരങ്ങേറ്റത്തിന് ഡോ.രവിവർമ

Mail This Article
തൃപ്പൂണിത്തുറ ∙ ചെണ്ട പഠനത്തിനു പ്രായം തടസ്സമാണോ എന്ന ചോദ്യത്തിനു അമൃത ഡെന്റൽ കോളജിലെ എമിരിറ്റസ് പ്രഫസർ ഡോ. രവിവർമയ്ക്ക് ഉത്തരം ഒന്നേയുള്ളൂ.. ദാ എന്ന കണ്ടു പഠിച്ചോ... 76 –ാം വയസ്സിൽ ചെണ്ടയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഹരിപ്പാട് അനന്തപുരം രാജകുടുംബാംഗം ഡോ. രവിവർമ. എരൂർ മുതുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നാളെ വൈകിട്ട് 6 നാണ് പഞ്ചാരിമേളം അരങ്ങേറ്റം. തൃപ്പൂണിത്തുറ ഗോപീകൃഷ്ണൻ തമ്പുരാനാണ് ഗുരു. പണ്ടു മുതലേ മേളത്തോടു കമ്പം ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ മേളം ആസ്വദിക്കാൻ സ്ഥിരമായി പോകും. ഇതിനിടയിലാണ് ചെണ്ട ശാസ്ത്രീയമായി പഠിക്കണം എന്നു മോഹം തോന്നിയത്. അമൃത ഡെന്റൽ കോളജിലെ പ്രഫസറായ ഭാര്യ ഡോ. ബീന വർമയോട് ചോദിച്ചപ്പോൾ പൂർണ സമ്മതം. നാളെ 7 പേർക്ക് ഒപ്പമാണ് രവി വർമയുടെ അരങ്ങേറ്റം.