കേന്ദ്ര സർക്കാർ അവഗണന: എൽഡിഎഫ് മാർച്ച് നടത്തി

Mail This Article
കൊച്ചി ∙ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്നും സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് എൽഡിഎഫ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ മാർച്ച് നടത്തി. സാർവത്രിക സ്വകാര്യവൽക്കരണം, ഇൻഷുറൻസ് മേഖലയിലെ 100% വിദേശ നിക്ഷേപം, ഊർജ മേഖലയിലെ സ്വകാര്യവൽക്കരണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങിയവയിലെ വിഹിതം വെട്ടിക്കുറയ്ക്കൽ എന്നീ വിഷയങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.തൃപ്പൂണിത്തുറ പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ അധ്യക്ഷത വഹിച്ചു. എറണാകുളം ബിഎസ്എൻഎൽ ഓഫിസ് മാർച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കൊച്ചി മേയറുമായ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.എ. ജിറാർ അധ്യക്ഷത വഹിച്ചു. തോപ്പുംപടിയിൽ പ്രതിഷേധ മാർച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ടി.കെ. ഷബീബ് അധ്യക്ഷത വഹിച്ചു. കോതമംഗലത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു.
പെരുമ്പാവൂരിൽ എൻസിപി ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി രമേശ് ചന്ദ് അധ്യക്ഷത വഹിച്ചു. പിറവത്ത് സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജിൻസൺ പോൾ അധ്യക്ഷത വഹിച്ചു. തൃക്കാക്കരയിൽ ജനതാദൾ ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ അധ്യക്ഷത വഹിച്ചു.
പറവൂരിൽ സിപിഎം ജില്ല കമ്മിറ്റിയംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.വി. നിഥിൻ അധ്യക്ഷത വഹിച്ചു. അങ്കമാലിയിൽ സിപിഎം ജില്ല കമ്മിറ്റിയംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എം. മുകേഷ് വാരിയർ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴയിൽ കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ അധ്യക്ഷത വഹിച്ചു.
കളമശേരിയിൽ സിപിഎം ജില്ല കമ്മിറ്റിയംഗം സി.കെ. പരീത് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ആലുവയിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.പി. പത്രോസ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗൺസിൽ അംഗം എ. ഷംസുദ്ദീൻ അധ്യക്ഷനായി. പുത്തൻകുരിശിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എം പി ജോസഫ് അധ്യക്ഷത വഹിച്ചു. വൈപ്പിനിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് ജോസി പി. തോമസ് അധ്യക്ഷത വഹിച്ചു.
സമരങ്ങൾ ഉദ്ഘാടനം ചെയ്യാതെ സിപിഐ
കേന്ദ്ര സർക്കാരിനെതിരെയുള്ള എൽഡിഎഫ് സമരങ്ങളുടെ ഉദ്ഘാടനം സിപിഎം ഏകപക്ഷീയമായി തീരുമാനിച്ചതിൽ പ്രതിഷേധിച്ചു സിപിഐ നേതാക്കൾ ജില്ലയിൽ സമരങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നു മാറിനിന്നു. വൈപ്പിനിൽ സിപിഐ സ്വന്തം നിലയിൽ സമരവും നടത്തി. വൈപ്പിനിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ എൽഡിഎഫ് ബാനറിൽ അയ്യമ്പിള്ളി പോസ്റ്റ് ഓഫിസിലേക്കു മാർച്ച് നടത്തി. എന്നാൽ എൽഡിഎഫ് സമരമായി തന്നെ സിപിഐ നടത്തിയ മാർച്ച് ഞാറയ്ക്കൽ പോസ്റ്റ് ഓഫിസിലേക്കായിരുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു.