ജെനി ഇനി ഡോഗ് സ്ക്വാഡിൽ
Mail This Article
×
ചെറുതോണി∙ ജില്ലാ പൊലീസിന്റെ ഡോഗ് സ്ക്വാഡിലേക്ക് പുതിയ അംഗമെത്തി. തടിയമ്പാട് സെക്ക്വർ ഡോഗ് ട്രെയിനിങ് ആൻഡ് പെറ്റ് കെയറിന്റെ ഉടമയും ചെറുതോണി സ്വദേശിയുമായ നായ പരിശീലകൻ സജി എം.കൃഷ്ണനാണ് പൊലീസ് ഡോഗ് സ്ക്വാഡിനു കരുത്തുപകരാൻ ജെനിയെന്ന നായ്ക്കുട്ടിയെ സൗജന്യമായി സമ്മാനിച്ചത്.
ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പുതിയ അംഗത്തെ സ്വീകരിച്ചു. ആറു മാസം വളർച്ചയെത്തിയ ബൽജിയൻ മാലിനോയ്സ് എന്ന വിദേശ ഇനത്തിൽപെട്ടതാണ് നായ്ക്കുട്ടി. ഡോഗ് സ്ക്വാഡിലെ പരിശീലകരായ സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവർക്കൊപ്പം 9 മാസത്തെ പരിശീലനത്തിനായി ജെനിയെ തൃശൂർ പൊലീസ് അക്കാദമിയിലേക്കു കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.