പെറ്റ് വിപണിയിൽ 8,000 രൂപയോളം വില; ഉപേക്ഷിക്കപ്പെട്ട നിലയിൽ പേർഷ്യൻ പൂച്ചകുഞ്ഞ്...

Mail This Article
കണ്ണൂർ∙ പെറ്റ് വിപണിയിൽ 8,000 രൂപയോളം വിലവരുന്ന പേർഷ്യൻ പൂച്ചകുഞ്ഞ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ നിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ കാർ യാത്രികർക്കാണ് ധർമശാലയ്ക്കു സമീപം 3 ആഴ്ച പ്രായമായ ആൺ പൂച്ചകുട്ടിയെ കിട്ടിയത്. പീപ്പിൾ ഫോർ അനിമൽ വെൽഫെയർ പ്രസിഡന്റ് ഡോ.സുഷമ പ്രഭുവിനു പൂച്ചയെ കാർ യാത്രികർ കൈമാറി.
300 ഗ്രാം മാത്രമാണ് തൂക്കം. വിളർച്ചയും തളർച്ചയും അനുഭവപ്പെട്ട പൂച്ച കുഞ്ഞ് പരിചരണം കിട്ടിയതോടെ സ്വന്തമായി പാൽ നക്കി കുടിക്കുന്നുണ്ട്. പൂച്ചയെ എസ്പിസിഎ ഷെൽട്ടർ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. വളർത്താൻ താൽപര്യമുള്ളവർ എത്തിയാൽ സാമ്പത്തിക സ്ഥിതി പരിശോധിച്ച് പൂച്ചകുഞ്ഞിനെ നൽകുമെന്ന് ഡോ.സുഷമ പ്രഭു പറഞ്ഞു.