സൗത്ത് റെയിൽവേ സ്റ്റേഷനിൽ മേൽപാലം പണി പൂർത്തിയായി

Mail This Article
കണ്ണൂർ ∙ സൗത്ത് റെയിൽവേ സ്റ്റേഷനിൽ മേൽപാലം നിർമാണം പൂർത്തിയായി. രണ്ട് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് രണ്ടര വർഷം മുൻപു നിർമാണം തുടങ്ങിയെങ്കിലും ഫൗണ്ടേഷൻ പൂർത്തിയാക്കിയ ശേഷം മുടങ്ങിയിരുന്നു. പിന്നീട് മാസങ്ങൾക്കു മുൻപ് പടിഞ്ഞാറു വശത്ത് തൂൺ ഭാഗികമായി നിർമിച്ചു.
പ്രവൃത്തി ഇഴയുന്നതു സംബന്ധിച്ച് നേരത്തെ മലയാള മനോരമ വാർത്ത നൽകിയിരുന്നു. ബിജെപി ചൊവ്വ ഏരിയ കമ്മിറ്റിയുടെ അഭ്യർഥന മാനിച്ച് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പിഎസി) ചെയർമാൻ പി.കെ.കൃഷ്ണദാസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ ഇക്കാര്യം നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പാലം പൂർത്തിയാക്കാൻ വഴിയൊരുങ്ങിയത്. 1.9 കോടി രൂപ ചെലവിട്ടാണ് മൂന്നു മീറ്റർ വീതിയിൽ മേൽപാലം ഒരുക്കിയത്.