എൻസിസി ഗേൾ കെഡറ്റുകളുടെ സൈക്കിൾറാലി കണ്ണൂരിൽ

Mail This Article
കണ്ണൂർ ∙ എൻസിസിയുടെ പ്ലാറ്റിനം ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്രിഗേഡിയർ നരേന്ദ്ര ചാരാഗിന്റെ നേതൃത്വത്തിൽ കേണൽ വി.എം.സിങ്, ഗേൾ കെഡറ്റ് ഇൻസ്ട്രക്ടർ രക്ഷത എന്നിവരടക്കം 14 എൻസിസി ഗേൾ കെഡറ്റുകൾ നടത്തുന്ന സൈക്കിൾറാലി കണ്ണൂർ നഗരത്തിലെത്തി.
കണ്ണൂർ എസ്എൻ കോളജിൽ നടന്ന സ്വീകരണത്തിനു ശേഷം പയ്യന്നൂരിലേക്കു യാത്ര തിരിച്ചു. കണ്ണൂരിൽ നിന്നു കേണൽ അമർദീപ് സിങ് ബാലീ, സുബേദാർ മേജർ വെങ്കട്ടശ്വരലൂവും പട്ടാളക്കാരും പയ്യന്നൂർ വരെ സംഘത്തോടൊപ്പം ചേരും. സൈക്കിൾ റാലിക്കായി കണ്ണൂർ പോലീസ് കണ്ണൂർ മുതൽ പയ്യന്നൂർ വരെ റോഡ് സുരക്ഷ ഒരുക്കി.
റാലിയിൽ ബറോഡ, സൂററ്റ് എന്നിവിടങ്ങളിൽ നിന്നുള്ള 13 പെൺകുട്ടികൾ പങ്കെടുക്കുന്നുണ്ട്. സ്ത്രീ ശാക്തികരണ സന്ദേശമാണു സൈക്കിൾ റാലി കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. 8നു കന്യാകുമാരിയിൽ നിന്നു തുടങ്ങിയ യാത്ര ന്യൂഡൽഹിയിൽ സമാപിക്കും.