അഞ്ചലിൽ പ്രധാന പാത അടച്ചു; ഒരുവശത്തെ കടകൾ തുറക്കാം

Mail This Article
അഞ്ചൽ ∙ സമ്പർക്കത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതോടെ പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിച്ചു. ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തഴമേൽ പ്രദേശത്തു നിന്നു ടൗണിൽ എത്താനുള്ള പ്രധാനപാത പൊലീസ് അടച്ചു. ചന്തമുക്കിൽ ബാരിക്കേഡ് സ്ഥാപിച്ചു. കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾക്കു പുറമേയാണിത്.പ്രദേശത്തെ മത്സ്യവ്യാപാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണു കോവിഡ് പോസിറ്റീവായത്. ഒട്ടേറെ ആളുകൾ നിരീക്ഷണത്തിലും. ചന്തമുക്കിൽ നിന്നു തഴമേൽ റോഡ് അടച്ചെങ്കിലും ടൗണിൽ എത്താനുള്ള മറ്റു വഴികൾ തുറന്നു കിടക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കി. ഈ പാതകളിൽ നിയന്ത്രണം ആവശ്യമാണ്. കൂടുതൽ ആളുകളെ ആന്റിജൻ ടെസ്റ്റിനു വിധേയമാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അവശ്യ സാധനങ്ങൾ വിൽക്കുന്ന ടൗണിലെ കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. റോഡിന്റെ ഒരുവശത്തെ അവശ്യസാധന കടകൾ തുറക്കുന്ന ദിവസം മറുവശത്തെ കടകൾ അടഞ്ഞു കിടക്കും.കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചൽ തഴമേൽ ഭാഗത്തേക്കുള്ള പാത ചന്തമുക്കിൽ പൊലീസ് അടച്ചിരിക്കുന്നു