വിദ്യാർഥിയായ മകനെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചു കഴുത്തറുത്തുക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

Mail This Article
ഓയൂർ ∙ ബ്ലേഡ് ഉപയോഗിച്ച് മകനെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ. ഇളമാട് ചെറുവക്കൽ ഇളവുർ മുടിയന്നൂർ പള്ളിക്ക് സമീപം ബിജു ഭവനിൽ ബിജു (43) പിടിയിലായത്. ബിജു– ലെന ദമ്പതികളുടെ മകൻ പത്താം ക്ലാസ് വിദ്യാർഥിയായ ബിജിൻ കഴിഞ്ഞ ദിവസം രാവിലെ മുറിയിൽ കസേരയിൽ ഇരിക്കുന്ന സമയത്ത് പിന്നിലൂടെ എത്തി തോളിൽ പിടിച്ചു സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചു കഴുത്തിനു വരയുകയായിരുന്നു. ഒഴിഞ്ഞു മാറിയതിനാൽ മുറിവ് മാരകമായില്ല.
പിന്നീട് ഇയാൾ വീട്ടിലുള്ള മറ്റുള്ളവരെയും ആക്രമിക്കുകയും കാട്ടുകയും അസഭ്യം പറയുകയും ചെയ്തു. പരുക്കേറ്റ കുട്ടിയെ അയൽവാസികൾ കൊട്ടാരക്ക താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ബിജു അസഭ്യം പറഞ്ഞു ബഹളമുണ്ടാക്കുകയും കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കാറില്ലെന്നും പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒളിവിൽപ്പോയ ബിജുവിനെ പിടികൂടുകയായിരുന്നു. .കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.