ADVERTISEMENT

കടയ്ക്കൽ ∙ പഞ്ചായത്തിലെത്തി വിവാഹ റജിസ്ട്രേഷൻ നടത്തി സർട്ടിഫിക്കറ്റും കൈപ്പറ്റി മടങ്ങിയ നവദമ്പതികൾ ആറ്റിൽ മുങ്ങി മരിച്ചെന്ന വാർത്തയറിഞ്ഞ് നടുങ്ങി നാട്. ഒരുമിച്ച് രണ്ടാഴ്ച പിന്നിടും മുൻപേ മരണത്തിലും ഒന്നിച്ചായ യുവദമ്പതികളുടെ വേർപാട് രണ്ടു കുടുംബങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാക്കി. 

മൂതലയിൽ പളളിക്കൽ ആറ്റിൽ മുങ്ങി മരിച്ച കുമ്മിൾ ചോനമുകൾ വീട്ടിൽ സിദ്ദിഖ് (27), ഭാര്യ ഇളമാട് കാരാളിക്കോണം കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ (20) എന്നിവരുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് പോസ്റ്റ്മോർട്ടത്തിന് ശേഷം കാരാളിക്കോണത്ത് നൗഫിയയുടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. നൗഫിയ പഠിക്കുന്ന അഞ്ചൽ സെന്റ് ജോൺസ് കോളജിൽ നിന്നുള്ള സഹപാഠികളും അധ്യാപകരും പ്രിയകൂട്ടുകാരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ഇരുവരുടെയും മൃതദേഹം വൈകിട്ടോടെ സിദ്ദിഖിന്റെ കുമ്മിൾ ചോനമുകൾ വീട്ടിൽ കൊണ്ടു വന്നു. വൻ ജനാവലിയാണ് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്തിമോപചാരത്തിന് ശേഷം രാത്രി 7 മണിയോടെ കിഴുനില പളളിയിൽ കബറടക്കി. കഴിഞ്ഞ 16ന് കാരാളിക്കോണത്ത് ജമാഅത്ത് ഹാളിലായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കുമ്മിൾ ചോനമുകളിൽ ഇസഹാക്കിന്റെയും ഹയറുന്നിസയുടെയും മൂത്ത മകനാണ് സിദ്ദിഖ് കഴിഞ്ഞ മാസം 25ന് ആണ് സിദ്ദിഖ് നാട്ടിൽ എത്തിയത്. നൗഷാദ് – നസീമ ദമ്പതികളുടെ മൂത്ത മകളായിരുന്നു നൗഫിയ. വിവാഹം റജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ഇരുവരും അപകടം നടക്കുന്നതിനു മണിക്കൂറുകൾക്കു മുൻപു ഇളമാട് പഞ്ചായത്തിൽ എത്തിയിരുന്നു. പിന്നീട് ഇവിടെ നിന്നു വിരുന്നിനായി നൗഫിയയുടെ പള്ളിക്കലിലുള്ള ബന്ധുവീട്ടിലേക്കു പോവുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com