ADVERTISEMENT

കോട്ടയം ∙ അവസാന കാണിക്ക സമർപ്പിച്ച് പരിശുദ്ധ ബാവാ യാത്രയായി. ഏതു ദേവാലയത്തിൽ  പ്രവേശിക്കുമ്പോഴും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാണിക്ക സമർപ്പിക്കുമായിരുന്നു. കാലം ചെയ്യുന്നതിനു മുൻപു തന്നെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ.തോമസ് പി.സക്കറിയയെ വിളിച്ച് പരുമല പള്ളിയിലും ദേവലോകം അരമനയിലും സമർപ്പിക്കേണ്ട കാണിക്ക നൽകിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി തന്നെയാണ് ഇത് എല്ലാവരെയും അറിയിച്ചത്.

പരിശുദ്ധ ബാവായുടെ ജ്യേഷ്ഠൻ കെ.ഐ.തമ്പിയുടെ മക്കളുടെ ഭർത്താക്കന്മാരായ ഫാ.എൽദോ സാജു, ഫാ.ജോസഫ് മാത്യു, ഫാ.ജോൺ എ ജോൺ, ഫാ.മാത്യു വർഗീസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കുന്നു. ജ്യേഷ്ഠൻ കെ.ഐ.തമ്പി കഴിഞ്ഞ വർഷം ജൂലൈ 8നാണ് അന്തരിച്ചത്.             ചിത്രം: മനോരമ
പരിശുദ്ധ ബാവായുടെ ജ്യേഷ്ഠൻ കെ.ഐ.തമ്പിയുടെ മക്കളുടെ ഭർത്താക്കന്മാരായ ഫാ.എൽദോ സാജു, ഫാ.ജോസഫ് മാത്യു, ഫാ.ജോൺ എ ജോൺ, ഫാ.മാത്യു വർഗീസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കുന്നു. ജ്യേഷ്ഠൻ കെ.ഐ.തമ്പി കഴിഞ്ഞ വർഷം ജൂലൈ 8നാണ് അന്തരിച്ചത്. ചിത്രം: മനോരമ

ബാവായുടെ ജ്യേഷ്ഠൻ കെ.ഐ. തമ്പിയുടെ ജാമാതാക്കളായ ഫാ. ജോസഫ് മാത്യു, ഫാ. ജോൺ എ.ജോൺ, ഫാ. മാത്യു വർഗീസ്, ഫാ. എൽദോ സാജു എന്നിവരും ബാവായുടെ മാതൃസഹോദര പുത്രൻ ഫാ. പത്രോസ് ജി. പുലിക്കോട്ടിൽ, കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ.ജോസഫ് ചെറുവത്തൂർ എന്നിവരും ചേർന്നാണ് അന്ത്യയാത്രയിൽ ഭൗതികശരീരം വഹിച്ചത്. ഭൗതിക ശരീരം ഉയർത്തി മദ്ബഹയോടു വിടവാങ്ങൽ ചടങ്ങു നടത്തി. മെത്രാപ്പൊലീത്തമാർ അന്ത്യചുംബനം നൽകി.

വിടവാങ്ങൽ വേളയിൽ  കാർമികർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തവരുടെ കണ്ഠം ഇടറി. പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ, പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവാ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ എന്നിവരുടെ കബറുകൾക്കു സമീപം നിർമിച്ച കബറിടത്തിലായിരുന്നു കബറടക്കം.  സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവരുടെ നേതൃത്വത്തിൽ പ്രാർഥന നടത്തി.

കബറടക്കത്തിനു ശേഷം വിശ്വാസികൾക്കു കബറിങ്കൽ പ്രാർഥിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഡോ തോമസ് മാർ അത്തനാസിയോസ്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, സഖറിയാ മാർ അന്തോണിയോസ് , ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, ഡോ. സഖറിയാ മാർ നിക്കോളാവോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്,

ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ഡോ.യൂഹാനോൻ മാർ തേവോദോറസ്, യാക്കോബ് മാർ ഏലിയാസ്, ഡോ.ജോഷ്വാ മാർ നിക്കോദീമോസ്, ഡോ. സഖറിയാ മാർ അപ്രേം, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ.ഏബ്രഹാം മാർ സെറാഫിം എന്നിവർ സഹകാർമികത്വം വഹിച്ചു.

അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, ആന്റണി രാജു, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി പി. ചാലി, രമേശ് ചെന്നിത്തല, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് മാർ മാത്യു അറയ്ക്കൽ, മാർ തോമസ് തറയിൽ, വൈഎംസിഎ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി കോശി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി ഋതംഭരാനന്ദ, ഗവ. ചീഫ് വിപ്പ് എൻ. ജയരാജ്, എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, തോമസ് ചാഴികാടൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്,

എംഎൽഎമാരായ പി.ജെ.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിടി തോമസ്, മോൻസ് ജോസഫ്, ജോബ് മൈക്കിൾ, കെ.ബാബു, തോമസ് കെ.തോമസ്, മാത്യു കുഴൽനാടൻ, എ.സി മൊയ്തീൻ, ടി.ജെ വിനോദ്, ടി.സിദ്ദിഖ്, പി.സി. വിഷ്ണുനാഥ്, അനൂപ് ജേക്കബ്, കെ.യു. ജിനീഷ് കുമാർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ, എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്, വിവിധ പാർട്ടി നേതാക്കളായ വൈക്കം വിശ്വൻ,

ജോസ് കെ.മാണി, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, ജോസഫ് എം.പുതുശേരി, പന്ന്യൻ രവീന്ദ്രൻ, പി.സി തോമസ്, ശോഭാ സുരേന്ദ്രൻ, പി.സി.ജോർജ്, ജോസഫ് വാഴയ്ക്കൻ, കെ.ഫ്രാൻസിസ് ജോർജ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ, കെ.സുരേഷ് കുറുപ്പ്, വി.പി. സജീന്ദ്രൻ, സി.പി. ജോൺ, എ.എ.റഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com