ADVERTISEMENT

എരുമേലി ∙ വന്നത് ശബരിമല തീർഥാടകർക്കു സുരക്ഷിതത്വമൊരുക്കാൻ. ആദ്യദൗത്യം എരുമേലിയിലെ പൂച്ചക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തൽ. എരുമേലി പഞ്ചായത്ത് ഓഫിസിലെ കംപ്യൂട്ടർ മേശയുടെയും ഭിത്തിയുടെയും ഇടയിൽ കുടുങ്ങിയ കുഞ്ഞിപ്പൂച്ചകളെ സുരക്ഷിതമായി പുറത്തെത്തിച്ച്, മണ്ഡല–മകരവിളക്ക് പ്രത്യേക ദൗത്യത്തിനായി എത്തിയ അഗ്നിരക്ഷാ സേന.

കുടുങ്ങി
പഞ്ചായത്ത് ഓഫിസിലും പരിസരത്തും താമസക്കാരിയായ പൂച്ച പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ മുറിയിലെ ക്യാബിനുള്ളിലെ  മേശയുടെ അടിയിൽ നിന്നു മാറാതെ കരഞ്ഞതോടെയാണു ജീവനക്കാർ  ശ്രദ്ധിച്ചത്.  അനങ്ങാൻ കഴിയാത്ത വിധം ചെറിയ വിടവിനുളളിൽ 2 പൂച്ചകുഞ്ഞുങ്ങൾ കുടുങ്ങിക്കിടക്കുന്നു. പുറത്തെടുക്കാൻ ജീവനക്കാർ ശ്രമിച്ചിട്ടു കഴിയാതെവന്നതോടെയാണ് അഗ്നിരക്ഷാ യൂണിറ്റിനെ സമീപിച്ചത്.

രക്ഷകർ രംഗത്ത്
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഹരീഷ്കുമാറിന്റെ നേതൃത്വത്തിൽ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി. കംപ്യൂട്ടർ ടേബിൾ ഭാഗങ്ങൾ പൊളിച്ച് പൂച്ചക്കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നത് വലിയ നഷ്ടം ഉണ്ടാക്കുമെന്നുകണ്ട് മുകളിലുള്ള പലക മാത്രം ഇളക്കി മാറ്റി കൈകടക്കാവുന്ന വിധം ദ്വാരമുണ്ടാക്കി.

അര മണിക്കൂർപ്രയത്നത്തിലൂടെ 2 പൂച്ചക്കുഞ്ഞുങ്ങളെയും സുരക്ഷിതമായി പുറത്തെടുത്ത് അമ്മയ്ക്കൊപ്പം സുരക്ഷിത സ്ഥലത്തേക്കു മാറ്റി.  സീനിയർ ഫയർ ഓഫിസർ സുധീർകുമാർ, ഫയർ ഓഫിസർമാരായ വി. രമേശ്, എസ്.എ.നിജു, കെ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.

English Summary:

Kerala Fire and Rescue Services

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com