തുണിസഞ്ചി നിർമിച്ചു; പണസഞ്ചി നിറഞ്ഞു
![Kozhikode News കൂരാച്ചുണ്ട് പഞ്ചായത്തിലെ പൂവത്തുംചോല അക്ഷയ കുടുംബശ്രീയുടെ കീഴില്‍ എസ്എം ടെയ്‌ലറിങ് ആന്‍ഡ് ഗാര്‍മെന്റ്സ് വനിതാ കൂട്ടായ്മ അംഗങ്ങള്‍ നിര്‍മിച്ച തുണിസഞ്ചികളുമായി.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kozhikode/images/2020/3/13/kozhikode-cover.jpg?w=1120&h=583)
Mail This Article
തുണിസഞ്ചി നിർമാണത്തിലൂടെ വരുമാനവും പ്ലാസ്റ്റിക്കിന് എതിരായ മുന്നേറ്റവും സാധ്യമാക്കി വനിതാ കൂട്ടായ്മ. കൂരാച്ചുണ്ട് പഞ്ചായത്ത് 9ാം വാർഡിലെ പൂവത്തുംചോല അക്ഷയ കുടുംബശ്രീയിലെ 3 വീട്ടമ്മമാർ ചേർന്നു പൂവത്തുംചോല അങ്ങാടിയിൽ 2 മാസം മുൻപ് ആരംഭിച്ച എസ്എം ടെയ്‌ലറിങ് ആൻഡ് ഗാർമെന്റ്സ് ആണു തുടക്കത്തിലേ വിജയം കാണുന്നത്.
കോറ, സിൽക്ക് പോളിസ്റ്റർ തുണി ഉപയോഗിച്ചു നിർമിക്കുന്ന തുണി സഞ്ചികൾ വിവിധ സ്ഥാപനത്തിൽ വിൽക്കുന്നുണ്ട്. ഇതിനു പുറമേ നൈറ്റി, ചുരിദാർ എന്നിവയും സ്ഥാപനത്തിൽ തയ്ച്ചു നൽകുന്നുണ്ട്. കുടുംബശ്രീ സിഡിഎസിന്റെയും നാട്ടുകാരുടെയും സഹകരണത്തടോ സംരംഭം ലാഭകരമായി മുന്നോട്ടു പോകുന്നതായി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സബീന മുസ്തഫ മാടശ്ശേരി, സംസീന പഴേരി, സാഹിദ തെരുവത്ത് എന്നിവർ പറഞ്ഞു. തുണി സഞ്ചി സംസ്കാരം കൂടുതൽ വ്യാപിപ്പിക്കാനുള്ള കർമപദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. 9048683190.