ലഹരിയുമായി 5 പേർ പിടിയിൽ

Mail This Article
താമരശ്ശേരി∙ പുതുപ്പാടി മണൽവയൽ, ചേലോട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 636 മില്ലിഗ്രാം മെത്താഫിറ്റമിനുമായി പുതുപ്പാടി പുഴംകുന്നുമ്മൽ റമീസ് (24), 84 ഗ്രാം കഞ്ചാവുമായി പുതുപ്പാടി ചേലോട് വടക്കേ പറമ്പിൽ ആഷിഫ് (25) എന്നിവരെ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ സംഘവും താമരശ്ശേരി റേഞ്ച് സംഘവും സംയുക്തമായാണു റെയ്ഡ് നടത്തിയത്.
പരിശോധനയിൽ താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എ.ജി.തമ്പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രതീഷ് ചന്ദ്രൻ, പ്രിവന്റീവ് ഓഫിസർമാരായ ഗിരീഷ്, അജീഷ്, സി.പി.ഷാജു, പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്ത്, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫിസർ ലതമോൾ, ഡ്രൈവർമാരായ പ്രജീഷ്, ഷിതിൻ എന്നിവർ പങ്കെടുത്തു.
∙ വിൽപനക്കായി സൂക്ഷിച്ച 0.80 ഗ്രാം എംഡിഎംഎയുമായി അമ്പായത്തോട് മലയിൽ എ.ആർ.അൻഷിദ് (27), പരപ്പൻപൊയിൽ ആശാരിക്കണ്ടി എ.കെ.റഷീദ് (42) എന്നിവരെ ഇന്നലെ പുലർച്ചെ കോളിക്കലിൽ നിന്നു പൊലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
∙ 64 ഗ്രാം മെത്താഫിറ്റമിനുമായി കൂടത്തായി പെരിവില്ലി ചൂരപ്ര ഷാഹിദ് (29) പിടിയിൽ. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ജി.തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു പിടിയിലായത്. താമരശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ സി.ജി.സുരേഷ് ബാബു, എം.സുനിൽ, പ്രിവന്റീവ് ഓഫിസർ ടി.ബി.അജീഷ്, ദിനോബ്, ഡ്രൈവർ ഷിതിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.