ADVERTISEMENT

പരപ്പനങ്ങാടി ∙ പെട്രോൾ പമ്പിൽനിന്ന് ടാങ്ക് നിറയെ ഇന്ധനം അടിച്ച ശേഷം പണം നൽകാതെ കാറുടമ മുങ്ങിയതായി പരാതി. ചൊവ്വാഴ്ച അർധരാത്രി 1.5ന് അഞ്ചപ്പുരയിലെ പെട്രോൾ പമ്പിലാണ് സംഭവം. കാറിലെത്തിയ ആൾ 4000 രൂപയ്ക്ക് ഫുൾ ടാങ്ക് ഇന്ധനം അടിക്കുകയായിരുന്നു. ഇന്ധനം നിറച്ചുകഴിഞ്ഞ ഉടൻ വാഹനം പെട്ടെന്ന് എടുത്തുപോയി. പമ്പിലെ സിസിടിവിയിൽ നടത്തിയ പരിശോധനയിൽ കാറിന്റെ നമ്പർ മാറ്റം വരുത്തിയ നിലയിലാണ്. പമ്പുടമ പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com