ADVERTISEMENT

തിരുവല്ല ∙ തിരുവല്ല റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ മാർച്ച് 31ന് മുൻപ് പൂർത്തീകരിക്കുമെന്ന് റെയിൽവേ ഡിവിഷനൽ മാനേജർ സചീന്ദർ മോഹൻ ശർമ. തിരുവല്ല റെയിൽവേ സ്റ്റേഷനെ അമൃത് റെയിൽവേ സ്റ്റേഷനായി കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ പണി ആരംഭിച്ചു കഴിഞ്ഞു. തിരുവല്ല റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് അദ്ദേഹം ആന്റോ ആന്റണി എംപിയോടൊപ്പം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. സ്റ്റേഷന്റെ മുഖഛായ മാറുന്ന വികസന പ്രവർത്തനങ്ങളാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നത്. റെയിൽവേ സ്റ്റേഷന്റെ അടിയന്തര ആവശ്യങ്ങൾ എല്ലാം ഈ പദ്ധതിയിൽ ഉണ്ടാകും. 

രണ്ട് പ്ലാറ്റ്ഫോമുകളുടെയും മേൽക്കൂര, ശുചിമുറി, ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള എസ്കലേറ്റർ സംവിധാനം.അത്യാധുനിക സംവിധാനമുള്ള രണ്ട് വിശ്രമ മുറികൾ, സ്നാക്ക് ബാർ, കന്റീൻ, പുതിയ കസേരകൾ പാസഞ്ചർ അമിനിറ്റി സൗകര്യങ്ങൾ, വിശാലമായ കാർ പാർക്കിങ് സംവിധാനം, ബസുകൾക്ക് സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കി പോകാനുള്ള ബസ് ബേ സംവിധാനം എന്നിവയാണിവ. .റോഡ് വീതി കൂട്ടുനുള്ള പദ്ധതിയും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, ഡിസിസി സെക്രട്ടറി സതീഷ് ചാത്തങ്കരി, ആർ. ജയകുമാർ, ബിജു ലങ്കാഗിരി, ജോർജ് മാത്യു, വി.ആർ.രാജേഷ്, മാത്യൂസ് സി.ചാലക്കുഴി, സജി എം.മാത്യു, ജേക്കബ് ജോർജ് മനയ്ക്കൽ, രാജേഷ് മലിയിൽ, ഇ.എ.ഏലിയാസ്, ഗിരീഷ് കറ്റോട് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com