ADVERTISEMENT

തിരുവനന്തപുരം ∙ കിഴക്കേകോട്ടയിലെ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം കണ്ട് യാത്രക്കാർ ഞെട്ടിയിരിക്കുകയാണ്. സൗകര്യങ്ങൾ കണ്ടിട്ടല്ല, ഒരു ബോർഡ് കണ്ടിട്ട്. ‘ബഹു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരം നിർമിച്ചത്’– ഇതാണ് ബോർഡിലെ വാചകം. എംഎൽഎമാരുടെയും എംപിമാരുടെയും ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ചത് എന്നൊക്കെ കണ്ടിട്ടുണ്ടെങ്കിലും മന്ത്രിയുടെ നിർദേശ പ്രകാരം നി‍ർമിച്ചത് എന്ന പുതിയ വാചകം കൗതുകമായി.

തിരുവല്ലം, കോവളം ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ഭാഗത്ത് സർക്കാരിനോ കെഎസ്ആർടിസിക്കോ കോർപറേഷനോ പണച്ചെലവ് ഇല്ലാതെ സ്വകാര്യ പരസ്യ കമ്പനിയാണ് 3 കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചത്. രാത്രികളെ പ്രകാശപൂരിതമാക്കാൻ എൽഇഡി വെളിച്ചം, അത്യാധുനിക ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. കലാ സാംസ്കാരിക രംഗത്തെ 14 പ്രമുഖരുടെ ചിത്രങ്ങളും അവയ്ക്കു കീഴെ വൈദ്യുത വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.

ബസ് കാത്തിരിക്കുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാൻ കവിതകളും വാചകങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 28 ലക്ഷത്തോളം ചെലവായെന്ന് കമ്പനി അധികൃതർ പറഞ്ഞു. കോട്ടൺഹിൽ, പട്ടം സെന്റ് മേരീസ് സ്കൂളുകൾക്കു മുൻവശത്തും കിഴക്കേകോട്ടയിലും കാൽനട മേൽപ്പാലങ്ങൾ നിർമിച്ച സ്വകാര്യ കമ്പനിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമിച്ചത്. തെരുവു വിളക്കുകളുടെ പോലും വെളിച്ചമില്ലാതെ ഇരുട്ടുമൂടി കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണം ഏറ്റെടുക്കണമെന്ന് മന്ത്രി ആന്റണി രാജു കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ നന്ദി സൂചകമായാണ് ബോർഡിലെ എഴുത്ത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com