ADVERTISEMENT

ചതയദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് എസ്എൻഡിപി ശാഖകളുടെയും ഗുരു മന്ദിരം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഗുരുപൂജയും കലാകായിക മത്സരങ്ങളും ഘോഷയാത്രയും നടക്കും.  ഗുരുജയന്തി സന്ദേശം വിളിച്ചോതി കവലകളിൽ പീതാംബര വർണം ചാലിച്ചു കൊടിതേരണങ്ങളാൽ  എങ്ങും വിപുലമായ ഒരുക്കങ്ങളാണ്

ശിവഗിരിയിൽ നിന്ന് വർണാഭമായ ഘോഷയാത്ര

വർക്കല∙ ശ്രീനാരായണ ഗുരുദേവന്റെ 169-ാം ജയന്തി ഘോഷയാത്ര ഇന്ന് വൈകിട്ട് 4.30ന് ശിവഗിരി മഹാസമാധി മന്ദിരത്തിൽ നിന്നു പുറപ്പെടും. വർണശബളമായ ജയന്തി ഘോഷയാത്രയിൽ ഗുരുദേവ റിക്ഷ എഴുന്നള്ളിക്കും. പഞ്ചവാദ്യം, മുത്തുക്കുടകൾ, ഗുരുദേവവിഗ്രഹം വഹിക്കുന്ന രഥം, വിവിധ കലാരൂപങ്ങൾ ഉൾപ്പെടെ ഗുരുദർശനം അടിസ്ഥാനമാക്കിയുള്ള 45പരം ഫ്ലോട്ടുകൾ എന്നിവ അണിനിരക്കും. റെയിൽവേ സ്റ്റേഷൻ, മൈതാനം, പുത്തൻചന്ത, പാലച്ചിറ, വട്ടപ്ലാമൂട്, എസ്എൻ കോളജ് ജംക്‌ഷൻ വഴി രാത്രി 9 മണിയോടെ ശിവഗിരിയിൽ മടങ്ങിയെത്തും. ജയന്തി ഘോഷയാത്രയ്ക്കു മുന്നോടിയായി വിളംബരയാത്ര ഉച്ചയ്ക്കു 2 മണിക്ക് ശിവഗിരിയിൽ നിന്ന് പുറപ്പെടും. വിവിധ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന വിളംബര യാത്രയിൽ എസ്പിസി വർക്കല സബ് ഡിവിഷന്റെ ഫ്ലാഷ് മോബ്, ഫ്യൂഷൻ സംഗീതം, തമ്പോല തുടങ്ങിയവ ഉണ്ടായിരിക്കും.

ജയന്തി മുതൽ മഹാസമാധി വരെ ജപയജ്ഞം

വർക്കല∙ ഗുരുദേവ ജയന്തി മുതൽ മഹാസമാധി വരെ ശിവഗിരിയിൽ ജപയജ്ഞം നടക്കും. ശാരദാമഠം, മഹാസമാധി പീഠം, പർണശാല എന്നിവിടങ്ങളിൽ ഭക്തജനങ്ങൾക്ക് വിശേഷാൽ പൂജകൾ നടത്തുന്നതിന് അവസരമുണ്ടാകും. ജന്മദിനത്തിലും ഉറ്റവരുടെ മരണാനന്തര ചടങ്ങുകളോടും അനുബന്ധിച്ചു മഹാഗുരുപൂജ നടത്താനാകും. ശാരദാ മഠത്തിൽ വിശേഷാൽ ശാരദാ പൂജയും ഉണ്ടാകും. ശാരദാമഠം, മഹാസമാധി പീഠം, പർണശാല എന്നിവിടങ്ങളിൽ ഭക്തജനങ്ങൾക്ക് വിശേഷാൽ പൂജകൾ, മഹാഗുരുപൂജ എന്നിവ നടത്തുന്നതിനു സൗകര്യമുണ്ട്.

∙ നന്ദിയോട് എസ്എൻഡിപി ശാഖ:  ഗുരുപൂജ, കലാകായിക മത്സരങ്ങൾ. ശാഖയുടെ കീഴിലുള്ള വാഴപ്പാറ, പൗവത്തൂർ ഗുരുമന്ദിരം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഘോഷയാത്ര.

∙ ആലംപാറ നന്ദിനഗർ എസ്എൻഡിപി ശാഖ: ഗുരുപൂജ, ബൈക്ക് റാലി ഘോഷയാത്ര, കലാകായിക മത്സരങ്ങൾ.

∙പുലിയൂർ എസ്എൻഡിപി ശാഖ:  ഗുരുപൂജ, കലാകായിക മത്സരങ്ങൾ.

 ∙പുലിയൂർ  കോവിലുകോണം ഗുരുമന്ദിരം:  ഗുരുപൂജ 

∙ ജവാഹർക്കോളനി എസ്എൻഡിപി ശാഖ: ഗുരുപൂജ, കലാകായിക മത്സരങ്ങൾ. 

∙പാലുവള്ളി, ചെല്ലഞ്ചി, വഞ്ചുവം, പെരിങ്ങമ്മല, മങ്കയം, മടത്തറ മേഖലകളിലും  എസ്എൻഡിപി ശാഖകളുടയും  ഗുരുമന്ദിരങ്ങളുടെയും നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിക്കും.

വെള്ളറട∙ എസ്എൻഡിപിയോഗം കുന്നത്തുകാൽ ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 7ന് പതാക ഉയർത്തൽ. 8.30ന് പുഷ്പാഭിഷേകം 9ന് ഗുരുപൂജ 10ന് എൻ.എസ്. ധനകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന ജയന്തി സമ്മേളനം പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ,പഠനോപകരണ വിതരണം,കായിക മത്സരങ്ങൾ, സദ്യ, വൈകിട്ട് എന്നിവ നടക്കും. വൈകിട്ട് 6നു ദീപാരാധന.

ശ്രീനാരായണ ഗുരുദേവ ട്രോഫി വള്ളംകളി മത്സരം ഇന്ന്

ആര്യനാട്∙ പുതുക്കുളങ്ങര ജനസേവ ചാരിറ്റബിൾ സ‌െ‌ാസൈറ്റിയുടെ  വാർഷികവും വള്ളംകളി മത്സരവും ഇന്ന് നടക്കും. വാർഷികം ഉച്ചയ്ക്ക് 2ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശ്രീനാരായണ ഗുരുദേവ ട്രോഫിക്ക് വേണ്ടിയുള്ള വള്ളംകളി മത്സരത്തിന്റെ ഫ്ലാഗ് ഓഫ് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി നിർവഹിക്കും. ജനസേവ ഡയറക്ടർ പുതുക്കുളങ്ങര അനിൽ കുമാർ അധ്യക്ഷനാകും. 

വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത നിർവഹിക്കും. സമ്മാന വിതരണം   പുതുക്കുളങ്ങര മുസ്‌ലിം ജമാ അത്ത് ഇമാം ഡോ.മുഹമ്മദ് ഷാഫി റഷാദി, ഉഴമലയ്ക്കൽ ലക്ഷ്മിമംഗലം ദേവീ ക്ഷേത്രം മേൽശാന്തി സിബീഷ് ശാന്തി, പുതുക്കുളങ്ങര സിഎസ്ഐ ചർച്ച് വികാരി റവ.എസ്.കെ.വിജയകുമാർ എന്നിവർ നിർവഹിക്കും. കരമനയാറ്റിലെ മഞ്ചംമൂല കടവിൽ നടക്കുന്ന വള്ളംകളി മത്സരത്തിൽ 500 മീറ്റർ ആണ് ദൈർഘ്യം. 4 ടീമുകൾ മത്സര രംഗത്തുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com