ADVERTISEMENT

തിരുവനന്തപുരം ∙ ദേവിയുടെ ഉടവാളിലും മേൽശാന്തിയുടെ കയ്യിലും കെട്ടിയിരുന്ന കാപ്പുകൾ അഴിച്ചതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടുനിന്ന പൊങ്കാല ഉത്സവത്തിന് സമാപനമായി. അടുത്ത ഉത്സവത്തിനായി ഇനി ഒരു വർഷം നീണ്ട കാത്തിരിപ്പ്. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് നടത്തിയ എഴുന്നള്ളത്ത് ഇന്നലെ രാവിലെ ക്ഷേത്രത്തിൽ തിരിച്ചെത്തി. ഓമല്ലൂർ കുട്ടിശങ്കരൻ എന്ന ആനയുടെ പുറത്തേറിയുള്ള ദേവിയുടെ ആചാരപരമായ തിരിച്ചെഴുന്നള്ളത്തും ഭക്തിനിർഭരമായി.

താലപ്പൊലിയേന്തിയ ബാലികമാരും കുത്തിയോട്ട ബാലൻമാരും അകമ്പടി സേവിച്ചു. തുടർന്നു ദേവിയെ അകത്തെഴുന്നള്ളിച്ചു. പതിവ് പൂജകൾക്കുശേഷം രാത്രി പത്തോടെയാണ് കാപ്പഴിക്കൽ ചടങ്ങ് നടത്തിയത്. പുലർച്ചെ ഒന്നിന് നടത്തിയ കുരുതി തർപ്പണത്തോടെയാണ് ഉത്സവം സമാപിച്ചത്. ഇന്ന് രാവിലെ 7ന് നട തുറക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

English Summary:

Attukal Pongala Festival concludes in Thiruvananthapuram. The ten-day festival at Attukal Bhagavathy Temple ended with the removal of sacred offerings, marking the end of this massive religious event.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com