നോർക്ക ജംക്‌ഷൻ മുതൽ തൈക്കാട് വരെ ഗതാഗതനിയന്ത്രണം
Mail This Article
തിരുവനന്തപുരം ∙ വെള്ളയമ്പലം – തൈക്കാട് റോഡിൽ (സി.വി.രാമൻപിള്ള റോഡ്) നോർക്ക ജംക്‌ഷൻ മുതൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വരെയുള്ള ഭാഗത്ത് അവസാനഘട്ട ടാറിങ് പ്രവൃത്തികൾ നടത്തുന്നതിനാൽ ഇന്ന് രാവിലെ 6 മുതൽ നാളെ രാവിലെ 6 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യരുതെന്നും റോഡ് ഫണ്ട് ബോർഡ് അറിയിച്ചു. വിമൻസ് കോളജ് ജംക്‌ഷൻ ഭാഗത്തു നിന്ന് മേട്ടുക്കട വഴി പോകേണ്ട വലിയ വാഹനങ്ങൾ വിമൻസ് കോളജ് ജംക്‌ഷൻ -കലാഭവൻ മണി റോഡ്-പനവിള വഴി പോകണം.
തമ്പാനൂർ ഫ്ലൈ ഓവർ ഭാഗത്തു നിന്ന് മേട്ടുക്കട വഴി പോകേണ്ട വലിയ വാഹനങ്ങൾ മേട്ടുക്കട-സംഗീത കോളജ്-മോഡൽ സ്കൂൾ ജംക്‌ഷൻ വഴി പോകണം. മേട്ടുക്കട ഭാഗത്ത് ടാറിങ് നടത്തുമ്പോൾ കണ്ണേറ്റുമുക്ക് ഭാഗത്തു നിന്ന് മേട്ടുക്കട വഴി പോകേണ്ട വാഹനങ്ങൾ കണ്ണേറ്റുമുക്ക് -വലിയശാല-ചൂരക്കാട്ടുപാളയം വഴി പോകണം. പരാതികളും നിർദേശങ്ങളും 0471 2558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.