ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം; കൃഷിനാശം
Mail This Article
×
വേലൂർ ∙ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ പരിസരത്തും സമീപത്തെ വീടുകളിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി. പള്ളിയുടെയും വീടുകളുടെയും ഭിത്തികളിലും മുറ്റങ്ങളിലും സമീപത്തെ പറമ്പുകളിലെ വാഴകളിലും തെങ്ങിൻത്തൈകളിലും നിറയെ ഒച്ചുകളാണ്.
കാർഷിക വിളകളുടെ ഇലകൾ മുഴുവൻ ഒച്ചുകൾ തിന്നൊടുക്കുകയും നീര് ഉൗറ്റികുടിക്കുകയുമാണ്. കൃഷി മുഴുവൻ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കെട്ടിടങ്ങളുടെ ഭിത്തികളിൽ കയറി പറ്റിയിരിക്കുന്ന ഒച്ചുകൾ അകത്തേക്ക് അരിച്ചെത്തുമോ എന്ന ഭയപ്പാടിലാണ് വീട്ടുകാർ. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
English Summary:
A massive infestation of Giant African Snails is threatening crops and homes around St. Sebastian's Church in Pazhayangadi, Kerala. The snails are devouring agricultural plants and scaling buildings, prompting concern from residents and farmers. Local authorities are investigating the situation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.