ADVERTISEMENT

ന്യൂഡൽഹി ∙ ഗുരുതര പോഷകാഹാരക്കുറവുള്ള, അതേസമയം ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികളെ ഇനി മുതൽ അങ്കണവാടി കേന്ദ്രങ്ങളിൽ പരിചരിക്കണമെന്നു കേന്ദ്രസർക്കാരിന്റെ പ്രവർത്തനമാർഗരേഖ. കുട്ടികളിലെ പോഷകാഹാരക്കുറവു നേരിടാൻ തയാറാക്കിയ പ്രവർത്തന മാനദണ്ഡങ്ങളിലാണ് ഈ നിർദേശമുള്ളത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാർഗരേഖ അവതരിപ്പിച്ചു. 

സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന, പോഷകാഹാരക്കുറവുള്ള (സിവിയർ അക്യൂട്ട് മാൽനൂട്രീഷ്യൻ–എസ്എഎം) കുട്ടികളെ മാത്രമാണ് ഇനി ന്യൂട്രീഷ്യൻ റീഹാബിലേഷൻ സെന്ററുകളിൽ (എൻആർസി) പരിചരിക്കേണ്ടത്. 

ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ വിവിധ പരിശോധനകൾ നടത്തണമെന്നും നിർദേശിക്കുന്നു. നിലവിൽ എൻആർസികളിൽ 6 മാസം മുതൽ 59 മാസം വരെയുള്ള കുട്ടികളെ പരിചരിക്കാനാണു നിർദേശം. 

അതേസമയം പുതുക്കിയ ചട്ടമനുസരിച്ച് ഒരു മാസം മുതലുള്ള കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയാൽ ഇവിടേക്കു മാറ്റം. 

Content Summary:

Central Government's new action plan to tackle malnutrition shifts focus to Anganwadi centers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com