ADVERTISEMENT

ചോദ്യം: അഭിനയരംഗത്തെ പഠനസാധ്യതകൾ വിശദീകരിക്കാമോ ?

– രശ്മിത

ഉത്തരം: അഭിനയ കലയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും അനുബന്ധ മേഖലകളെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. അക്കാദമിക പരിശീലനം നേടാതെ തന്നെ ഈ മേഖലയിൽ കഴിവു തെളിയിച്ചവർ ഏറെയുണ്ടെന്നും ഓർക്കുക. വിദേശത്തും ഇന്ത്യയിലുമുള്ള പല ശ്രദ്ധേയ അഭിനേതാക്കളും പരിശീലനം വഴി അഭിനയരംഗത്ത് എത്തിയവരല്ല. പക്ഷേ അതുകൊണ്ട് പരിശീലന സ്ഥാപനങ്ങൾക്ക് പ്രാധാന്യമില്ലെന്ന് അർഥമില്ല. സ്വന്തം കഴിവുകൾ തേച്ചുമിനുക്കാൻ പരിശീലനം സഹായകരമാകും.

ഇന്ത്യയിലെ പ്രധാന പരിശീലന സ്ഥാപനങ്ങൾ ഇവയാണ്:

∙ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുണെ: പിജി ഡിപ്ലോമ ഇൻ ആക്ടിങ്; യോഗ്യത: ബിരുദം

∙നാഷനൽ സ്കൂൾ ഓഫ് ഡ്രാമ (എൻഎസ്ഡി), ന്യൂഡൽഹി: ഡിപ്ലോമ ഇൻ ഡ്രമാറ്റിക് ആർട്സ്; യോഗ്യത: ബിരുദവും 6 പ്രൊഡക്‌ഷനുകളും

∙എൻഎസ്ഡി ബെംഗളൂരു സെന്റർ: ഒരു വർഷ ആക്ടിങ് കോഴ്സ്; യോഗ്യത: ബിരുദവും 4 പ്രൊഡക്‌ഷനുകളും

∙ഹൈദരാബാദ് സർവകലാശാല: എംപിഎ തിയറ്റർ ആർട്സ്

∙സ്കൂൾ ഓഫ് ഡ്രാമ, തൃശൂർ: ബാച്‌ലർ ഓഫ് തിയറ്റർ ആർട്സ്, മാസ്റ്റർ ഓഫ് തിയറ്റർ ആർട്സ്

∙കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ്, കോട്ടയം: ഡിപ്ലോമ ഇൻ ആക്ടിങ്; യോഗ്യത: പ്ലസ്ടു

∙ബെംഗളൂരു സർവകലാശാല: എംപിഎ തിയറ്റർ ആർട്സ്

∙രവീന്ദ്ര ഭാരതി സർവകലാശാല, കൊൽക്കത്ത: ബിഎ / എംഎ ഡ്രാമ

∙അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സ്, ലക്നൗ: പിജി ഡിപ്ലോമ ഇൻ ഡ്രമാറ്റിക് ആർട്സ്

∙പോണ്ടിച്ചേരി സർവകലാശാല: എംപിഎ ഡ്രാമ ആൻഡ് തിയറ്റർ ആർട്സ്

∙സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്: എംപിഎ തിയറ്റർ ആർട്സ്

∙സമ്പൽപുർ സർവകലാശാല, ഒഡീഷ: എംപിഎ തിയറ്റർ ആർട്സ്

∙ഗോവ സർവകലാശാല: ബിപിഎ തിയറ്റർ ആർട്സ്

∙മുംബൈ സർവകലാശാല: എംഎ തിയറ്റർ ആർട്സ്, ഡിപ്ലോമ ഇൻ ആക്ടിങ് സ്കിൽസ്

∙ക്രൈസ്റ്റ് സർവകലാശാല, ബെംഗളൂരു: ബിഎ തിയറ്റർ സ്റ്റഡീസ്, ഇംഗ്ലിഷ് & സൈക്കോളജി

∙ചണ്ഡിഗഡ് സർവകലാശാല: ബിഎ ഫിലിം & ടിവി സ്റ്റഡീസ്

∙അമിറ്റി സ്കൂൾ ഓഫ് ഫിലിം & ഡ്രാമ, നോയിഡ: ബിഎ ആക്ടിങ്, ബിഎ / എംഎ ഫിലിം, ടിവി & വെബ് സീരീസ്

∙ബാരി ജോൺ ആക്ടിങ് സ്റ്റുഡിയോ, മുംബൈ: ഡിപ്ലോമ / സർട്ടിഫിക്കറ്റ് ഇൻ ആക്ടിങ്

∙അനുപം ഖേർസ് ആക്ടർ പ്രിപെയേഴ്സ്, മുംബൈ: ഡിപ്ലോമ / ഫൗണ്ടേഷൻ ഇൻ ആക്ടിങ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com