ADVERTISEMENT

കേരളത്തിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ്/ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ 2023–24 ൽ പ്രവേശനം നേടി സയൻസ്/ സോഷ്യൽ സയൻസ്/ ഹ്യുമാനിറ്റീസ്/ ബിസിനസ് സ്‌റ്റഡീസ് വിഷയങ്ങൾ പഠിക്കുന്ന സമർഥരായ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സ്‌കോളർഷിപ്പിനു 18 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രഫഷനൽ, സ്വാശ്രയ കോഴ്സുകൾ പഠിക്കുന്നവർ അപേക്ഷിക്കേണ്ട.

ആകെ 1000 സ്‌കോളർഷിപ്പുകളുണ്ട്. ജനറൽ 50%, പട്ടികവിഭാഗം 10%, പിന്നാക്കം 27%, ബിപിഎൽ 10%, ഭിന്നശേഷിക്കാർ 3% എന്നിങ്ങനെയാണ് വകയിരുത്തൽ. ബാച്‌ലർ ബിരുദപഠനത്തിന്റെ 3 വർഷങ്ങളിൽ യഥാക്രമം 12,000 / 18,000 / 24,000 രൂപ പ്രതിവർഷം ലഭിക്കും. തുടർന്ന് പോസ്‌റ്റ് ഗ്രാജ്വേറ്റ് തലത്തിലെ 2 വർഷം യഥാക്രമം 40,000 / 60,000 രൂപയും. 
40% എങ്കിലും ഭിന്നശേഷിയുള്ളവർക്ക് 25% കൂടുതൽ തുക ലഭിക്കും.

scholarship-table

ഫീസാനുകൂല്യം, പട്ടികവിഭാഗക്കാർക്കുള്ള ലംപ്സം ഗ്രാന്റ്, കോളജ് വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന ഹിന്ദി സ്കോളർഷിപ് എന്നിവയല്ലാതെ, മറ്റേതെങ്കിലും സ്കോളർഷിപ് വാങ്ങുന്നവർക്ക് ഇതിനു യോഗ്യതയില്ല. വിവരങ്ങൾക്ക് scholarship.kshec.kerala.gov.in എന്ന സൈറ്റിലെ Notification ലിങ്ക് നോക്കാം.

English Summary:

Apply Now for Kerala's Diverse Scholarship Program for Undergraduate Scholars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com