നേരിടാം പ്രതിബന്ധങ്ങളെ, മുന്നേറാം വിജയത്തിലേക്ക്; വഴികാട്ടിയായി മനോരമ ഹൊറൈസൺ
Mail This Article
മെട്രോ വേഗതയില്‍ കുതിച്ചുപായുന്ന ആധുനിക കാലഘട്ടത്തിൽ ആ കുത്തൊഴുക്കിനൊപ്പം ഒഴുകുന്ന ഇന്നത്തെ യുവതലമുറ നേരിടുന്ന പ്രതിസന്ധികൾ ഏറെയാണ്. ഇതിനെ മറികടന്നൊഴുകി വിജയത്തിൽ എത്തിച്ചേരുക എന്നത് ഏറെ ആയാസകരമാണ്. ജീവിത പ്രതിസന്ധികളെയും, പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മനോരമ ഹൊറൈസണും സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്‍സ് ആൻഡ് ടെക്നോളജിയും ചേർന്ന് യൂത്ത് എംപവർമെന്റ് & ഇന്നോവേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നു.
ശാസ്ത്ര സാങ്കേതിക മേഖലകളിലും സിവിൽ സർവീസ്, മാനേജ്മെന്റ് എന്നീ മറ്റിതര മേഖലകളിലും വിജയം കൈവരിച്ചവർ തങ്ങളുടെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെയ്ക്കപ്പെടുന്ന ഈ വേദി യുവജനങ്ങളിലെ ശാസ്ത്ര–സാങ്കേതിക മികവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഏറെ പര്യാപ്തമാണ്. എൻജിനീയറിങ് ഉൾപ്പെടെയുള്ള വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിലും മാനേജ്മെന്റ്, സിവിൽ സർവ്വീസ് തുടങ്ങിയ മേഖലകളിലും കൂടുതൽ വിജയം കൈവരിക്കുന്നതിനും യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും വിവിധ മേഖലകൾ നേരിടുന്ന പ്രതിസന്ധികൾക്ക് ഒരു പരിഹാരം കണ്ടെത്തുവാനും വിദഗ്ദരുമായുള്ള സംവാദം ഏറെ ഉപകരിക്കുന്നതാണ്.
ഗ്രാമപ്രദേശങ്ങളിലെ കുട്ടികളെ േനരിട്ടു സമീപിച്ചു ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ കൂടുതൽ അറിവു പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച conceptowl എന്ന സംരഭവുമായി മുന്നോട്ട് പോകുന്ന രാജൻ സിങ് –Ex IPS , ശാസ്ത്ര സാങ്കേതിക മേഖലയിൽ ഏറെ പ്രശസ്തയും എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സ്റ്റി വൈസ്ചാന്‍സലറായി സേവനം അനുഷ്ഠിക്കുന്ന ഡോ രാജശ്രി എം എസ്, സ്റ്റാർവാ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, എന്ന പൂർണ്ണ വനിതാ സംരംഭത്തിന്റെ മാനേജിങ് ഡയറക്ടർ ജാൻസി ജോസ്, സിവിൽ സർവീസ് മേഖലയിൽ ഉന്നതവിജയം കൈവരിച്ച് എറണാകുളം ജില്ലാ സബ് കലക്ടറായിരിക്കുകയും ഇപ്പോൾASAP( Additional Skill acquisition Programme) ന്റെ സി ഇ ഒ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ഡോ അഥീല അബ്ദുള്ള IAS എന്നീ വ്യത്യസ്ത മേഖലകളിലെ പ്രഗത്ഭരുടെ പങ്കാളിത്തവും അവരോട് സംവാദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
മെയ് 25 ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെകനോളജിയിൽ വച്ച് നടത്തപ്പെടുന്ന സമ്മിറ്റിൽ പങ്കെടുക്കുവാനും ഫ്രീ റജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങൾക്കുമായി www.manoramahorizon.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. തിരുവനന്തപുരത്തിനും സമീപപ്രദേശങ്ങളിലേക്കും ബസ് സൗകര്യമുണ്ടായിരിക്കും. സമ്മിറ്റിലേക്കുള്ള രജിസ്ട്രേഷൻ തീർത്തും സൗജന്യമാണ്. വിശദവിവരങ്ങൾക്കായി വിളിക്കൂ. +917012663445, 7012663596