ADVERTISEMENT

ഗവ. മെഡിക്കൽ കോളേജിനു കീഴിലെ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ 2020-21 അധ്യയന വർഷത്തെ ബി ഫാം കോഴ്സിലെ ഒഴിവുകൾ നികത്തുന്നതിനായി നാളെ രാവിലെ 11 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ പ്രോബബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർ പ്രോബബിൾ റാങ്ക് ലിസ്റ്റിന്റെ അടയാളപ്പെടുത്തിയ പകർപ്പ്, കാൻഡിഡേറ്റ് ഡാറ്റാഷീറ്റ്, എസ് എസ് എൽ സി ഒറിജിനൽ സർട്ടിഫിക്കറ്റ് ( പാസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ), പ്ലസ് ടു ഒറിജിനൽ സർട്ടിഫിക്കറ്റ് ( പാസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോഴ്സ് & കോണ്ടാക്ട് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് വാക്സിനേഷൻ (എം എം ആർ, ചിക്കൻപോക്സ്, ഹെപ്പടൈറ്റിസ്), ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ( ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്), റിസർവേഷൻ ഉള്ളവർക്കുള്ള കമ്മൂണിറ്റി സർട്ടിഫിക്കറ്റ്, സാമ്പത്തിക ശേഷിയില്ലാത്തവർക്കുള്ള ഇ ഡബ്ളിയു എസ് സർട്ടിഫിക്കറ്റ് എന്നീ രേഖകൾ കൊണ്ടുവരേണ്ടതാണ്. 

എൻ ഒ സി യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. പ്രവേശനം ലഭിക്കുന്നവർ ഫീസ്  (23,220 /- രൂപ) അടയ്ക്കേണ്ടതാണ്.

English Summary: Spot Admission In College Of pharmaceutical sciences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com