ADVERTISEMENT

സംസ്കാരത്തിന്റെ ദിശാ സൂചിയാണ് ഭാഷ എന്നു പറയാറുണ്ട്. മനുഷ്യരെ ഒരുമിപ്പിക്കുന്നതും വേർതിരിക്കുന്നതും ഭാഷ തന്നെ. മനുഷ്യന്റെ ആശയാവിഷ്കാര ങ്ങൾ അർത്ഥപൂർണമാകുന്നതും ഭാഷകളിലൂടെ തന്നെ.

ലോകത്ത് 84 കോടി പേർ പ്രാഥമിക ഭാഷയായും 50 കോടി പേർ രണ്ടാം ഭാഷയായും സംസാരിക്കുന്ന ഇംഗ്ലീഷിന് സ്വാഭാവികമായും വിശ്വ ഭാഷ എന്ന പദവിയ്ക്ക് അർഹതയുണ്ട്. 67 രാജ്യങ്ങളിൽ പ്രാഥമിക ഭാഷയായും 27 രാജ്യങ്ങളിൽ ഔദ്യോഗിക ദ്വിതീയ ഭാഷയായും ഇംഗ്ലീഷ് ഉപയോഗിക്കപ്പെടുന്നു.

വിവര സാങ്കേതിക വിദ്യയുടെ വരവോടെ ഇംഗ്ലീഷിന്റെ പ്രാധാന്യം വർധിച്ചിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകൾ ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി പരിവർത്തനം ചെയ്തു കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും ഉൽപ്പാദനം, വാണിജ്യം തുടങ്ങിയ മേഖലകളിലും ആശയ വിനിമയോപാധി എന്ന നിലയിൽ ഇംഗ്ലീഷിന് പ്രാധാന്യമേറിയിരിക്കുന്നു. വിവിധ സംസ്കാരങ്ങളെയും ദേശങ്ങളെയും കൂട്ടിച്ചേർക്കുന്ന ഇണക്കു കണ്ണിയായും ഇംഗ്ലീഷ് പ്രവർത്തിക്കുന്നു.

നയതന്ത്രം, ടൂറിസം, വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ വിനിമയം, വിനോദം എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇംഗ്ലീഷിന് വലിയ പ്രാധാന്യമുണ്ട്.

ഇന്ത്യയിൽ രണ്ടര ലക്ഷം പേർക്ക് ഇംഗ്ലീഷ് മാതൃഭാഷയാണ്. 2011 ലെ സെൻസസ് പ്രകാരം 8. 3 കോടി പേർ ദ്വിതീയ ഭാഷയായും 4.6 കോടിയാളുകൾ മൂന്നാം ഭാഷയായും ഇംഗ്ലീഷ് ഉപയോഗിക്കുന്നു. ഇംഗ്ലീഷ് ഭാഷാ ബിരുദം  ഇന്ന് സ്കൂളുകളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യത മാത്രമല്ല; ആഗോള വിപണിയിലേയ്ക്കുള്ള പാസ്പോർട്ട് കൂടെയാണ്.

അവസരങ്ങളുടെ വിപുലമായ ഈ ലോകത്തേക്ക് കടക്കാനാഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ ഏറെ വഴികളുണ്ട്. 10+2 പoനത്തിനു ശേഷം ഇംഗ്ലീഷ് ബിരുദ പഠനത്തിന് ഇന്ത്യയിലെ മിക്കവാറും ആർട്സ് & സയൻസ് കോളേജുകളിലും സർവകലാശാലകളിലും അവസരമുണ്ട്. ഹൈദരാബാദിലെ English &Foreign Languages University നടത്തുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകൾ ശ്രദ്ധേയം. 

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക്  IIT മദ്രാസ് നടത്തുന്ന 5 year സംയോജിത MA English കോഴ്സിന് ചേരാം. യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ 10+2 കഴിഞ്ഞവർക്കായി  5 വർഷം ദൈർഘ്യമുള്ള ഇൻ്റഗ്രേറ്റഡ് MA Language Studies എന്ന കോഴ്സും നടത്തി വരുന്നു. Azim Premji  University, Christ University, Ashoka University, ഡൽഹി സർവകലാശാലയുടെ കീഴിലുള്ള Miranda House, St. Stephen's  College, ലേഡിശ്രീരാം കോളേജ്, മുംബൈയിലെ St. Xaviers College, പൂനെയിലെ Fergusson's College, മദ്രാസിലെ ലയോള, Madras Christian College, സ്റ്റെല്ല മേരീസ് എന്നിവിടങ്ങളിലും മികച്ച ബിരുദ പ്രോഗ്രാമുകളുണ്ട്.

ബിരുദാനന്തര തലത്തിൽ JNU, Delhi സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പോണ്ടിച്ചേരി സർവകലാശാല, വിശ്വഭാരതി, കൊൽക്കത്ത സർവകലാശാല എന്നിവിടങ്ങളിൽ വിവിധ കോഴ്സുകൾ ലഭ്യമാണ്. EFLU വിൽ English, Computational Linguistics, Creative writing, Comparative Literature, Journalism, Translation Studies  എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുണ്ട്. ഭൂരിഭാഗം സർവകലാശാലകളിലും PG പ്രോഗ്രാമുകൾക്ക് ഏതെങ്കിലും വിഷയങ്ങളിലുള്ള ബിരുദം മതിയാവും. മുമ്പു പറഞ്ഞ കേന്ദ്ര സർവകലാശാലകളിലും മറ്റ് സ്റ്റേറ്റ്, സ്വകാര്യ സർവകലാശാലകളിലും വിവിധ IITകളിലും ഗവേഷണ പoനത്തിന് സൗകര്യമുണ്ട്.

കേരളത്തിലെ സർവകലാശാലകളിലും കോളേജുകളിലും ഇംഗ്ലീഷിലും അനുബന്ധ വിഷയങ്ങളിലും പoന സൗകര്യങ്ങളുണ്ട്. EFLU, IGNOU എന്നീ സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ രീതിയിലും കോഴ്സുകൾ നടത്തുന്നു.

വിദേശ രാജ്യങ്ങളിൽ ഉപരി പഠനത്തിനൊരുങ്ങുന്നവർക്കും തൊഴിൽ തേടുന്നവർക്കും IELTS, TOEFL, PTE തുടങ്ങിയ ഇംഗ്ലീഷ് ഭാഷാനൈപുണ്യ പരീക്ഷകൾ പാസാവേണ്ടി വരും. ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനുമുള്ള കഴിവാണ് ഈ ടെസ്റ്റുകളിലൂടെ അളക്കപ്പെടുന്നത്. വിദേശ തൊഴിലിനും പഠനത്തിനും ഒരുങ്ങുന്നവർ ഇംഗ്ലീഷിൽ നൈപുണ്യം നേടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാണല്ലോ. 

ഇംഗ്ലീഷിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയവർക്ക് സ്കൂളുകളിലും കോളേജുകളിലും അധ്യാപകരാവാമെന്നതിനു പുറമേ ഭാഷാ പരിശീലന രംഗത്തുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങൾക്ക് ശ്രമിക്കുകയും ചെയ്യാം.

സ്കൂളുകളിൽ അധ്യാപകരാവാൻ ബിരുദവും B. Ed ഉം വേണം. കോളേജുകളിൽ PG യും Ph.D യും വേണ്ടിവരും. ഇംഗ്ലീഷ് അധ്യാപകർക്ക് വിദേശ രാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്. മാധ്യമ മേഖല, പരസ്യമേഖല, വിവർത്തനം, സർക്കാർ ഡിപ്പാർട്ട്മെന്റുകൾ, എംബസികൾ എന്നിവിടങ്ങളിലും ഇംഗ്ലീഷ് ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്ക് അവസരങ്ങളേറെയുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും ഒരു മികച്ച തൊഴിൽ നേടാനാഗ്രഹിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പഠനം തീർച്ചയായും സഹായകരമാവും.

English Summary: Career Scope Of English

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com