കോപ്പിയടി പിടിച്ചാലും ഇറക്കിവിടരുത്, പുതിയ പേപ്പർ നൽകി പരീക്ഷ തുടരണം

Mail This Article
×
പരീക്ഷാ ഹാളിൽ കോപ്പിയടി പിടിച്ചാൽപോലും വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കരുത്. ഹാളിൽ നിന്ന് ഇറക്കിവിടരുത്. ക്രമക്കേട് കണ്ടെത്തിയ ഉത്തരക്കടലാസ് തിരികെ വാങ്ങുകയും പുതിയ പേപ്പർ നൽകി പരീക്ഷ തുടരുകയും വേണം. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ അന്നത്തെ പരീക്ഷ മാത്രം റദ്ദാക്കാം.
പാലായിൽ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് പരീക്ഷാ ഹാളിൽനിന്ന് ഇറക്കി വിട്ട വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം കണക്കിലെടുത്താണ് ഈ നിർദേശമെന്നു ഡോ. സി.ടി.അരവിന്ദ കുമാർ പറഞ്ഞു.
Content Summary : How to deal with malpractice in Exam Hall
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.